Quantcast

ചാമ്പ്യന്‍സ് ലീഗ്: ലെയ്പ്‌സിഗ്, അറ്റ്‌ലാന്റ ക്വാര്‍ട്ടറില്‍ ടോട്ടന്നവും വലന്‍സിയയും പുറത്ത്

പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ലെയ്പ്‌സിഗ് 4-0ത്തിന് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെയും അറ്റ്‌ലാന്റ 8-4ന് വലന്‍സിയയെയുമാണ് തോല്‍പിച്ചത്. ..

MediaOne Logo

Web Desk

  • Published:

    11 March 2020 5:47 AM GMT

ചാമ്പ്യന്‍സ് ലീഗ്: ലെയ്പ്‌സിഗ്, അറ്റ്‌ലാന്റ ക്വാര്‍ട്ടറില്‍ ടോട്ടന്നവും വലന്‍സിയയും പുറത്ത്
X

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ആര്‍ബി ലെയ്പ്‌സിഗും അറ്റ്‌ലാന്റയും വിജയിച്ചു. ലെയ്പ്‌സിഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ ഏകപക്ഷീയമായ മൂന്ന് ഗോളിനും(ഇരുപാദങ്ങളിലുമായി 4-0) അറ്റ്‌ലാന്റ വലന്‍സിയെ 4-3നുമാണ്(ഇരുപാദങ്ങളിലുമായി 8-4) തോല്‍പിച്ചത്.

പോര്‍ട്ടോ പരിശീലകനായി മൗരീന്യോ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ലെയ്പ്‌സിഗ് പരിശീലകന്‍ ജൂലിയന് 16 വയസ് മാത്രമായിരുന്നു പ്രായം

സ്വന്തം മൈതാനത്ത് ഏകഗോള്‍ തോല്‍വി വഴങ്ങിയ ടോട്ടന്നത്തെ സംബന്ധിച്ചിടത്തോളം ആര്‍ബി ലെയ്പ്‌സിഗിനെ തോല്‍പിക്കുക ഹിമാലയന്‍ വെല്ലുവിളിയായിരുന്നു. പരിക്കുമൂലം പുറത്തായ മുന്നേറ്റക്കാരായ ഹാരി കെയ്‌നും ഹ്യോങ് മിന്‍ സണും വിങ്ങര്‍ സ്റ്റീവന്‍ ബെര്‍ജിനുമില്ലാതെ ഇറങ്ങിയ ടോട്ടന്നം തീര്‍ത്തും നിറം മങ്ങി. മാര്‍സല്‍ സബിറ്റ്‌സറിന്റെ ഇരട്ട ഗോളുഖളും(10', 21') എമില്‍ ഫോഴ്‌സ്‌ബെര്‍ഗിന്റെ(87') ഗോളുമാണ് ടോട്ടന്നത്തെ തോല്‍വിയുടെ ആഴങ്ങളിലേക്ക് മുക്കിയത്.

വലന്‍സിയ വലയില്‍ അറ്റ്‌ലാന്റ അടിച്ച നാല് ഗോളുകളും നേടിയത് 32കാരന്‍ ജോസിപ് ഇല്ലിസികായിരുന്നു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന(32 വയസും 41 ദിവസവും) ഇല്ലിസിക് സ്വന്തമാക്കി. സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് 2013ല്‍ പി.എസ്.ജിക്ക് വേണ്ടി നേടിയ റെക്കോഡാണ് ഇല്ലിസിക് തിരുത്തിയത്.

ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 4-1ന് ജയിച്ചിരുന്ന അറ്റ്‌ലാന്റ മൂന്നാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ് കൂട്ടി. 43ആം മിനുറ്റിലും പെനല്‍റ്റിയിലൂടെ ഇല്ലിസിക് ഗോള്‍ നേടി. 71, 82 മിനുറ്റുകളിലായിരുന്നു മറ്റു ഗോളുകള്‍. കെവിന്‍ ഗോമേറിയോ വലന്‍സിയക്കായി ഇരട്ടഗോളുകള്‍ നേടി. ഫെറന്‍ ടോറസിന്റെവകയായിരുന്നു വലന്‍സിയയുടെ മൂന്നാം ഗോള്‍.

TAGS :

Next Story