Quantcast

കൊറോണ: ചാമ്പ്യന്‍സ് ലീഗ്, യൂറോകപ്പ്, യൂറോപ്പ ലീഗ് മാറ്റിവെച്ചേക്കും

സുപ്രധാന ക്ലബുകളുടെ താരങ്ങള്‍ വരെ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് ലോകത്തെ പ്രധാന ക്ലബ് ടൂര്‍ണ്ണമെന്റുകളും യൂറോ കപ്പും നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    13 March 2020 3:10 AM GMT

കൊറോണ: ചാമ്പ്യന്‍സ് ലീഗ്, യൂറോകപ്പ്, യൂറോപ്പ ലീഗ് മാറ്റിവെച്ചേക്കും
X

യൂറോപ്പിലും ലോകമാകെയും കൊറോണ വൈറസ് പടരുന്നത് സുപ്രധാന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളെ സാരമായി ബാധിക്കുന്നു. ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ട് ടൂര്‍ണ്ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും മാറ്റിവെച്ചേക്കും. യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ രാജ്യത്തെ കണ്ടെത്താനുള്ള യൂറോകപ്പും മാറ്റിവെക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.

പ്രധാന ഫുട്‌ബോള്‍ ക്ലബുകളും കളിക്കാരും കോവിഡ് 19 ഭീതിയിലായതോടെയാണ് ടൂര്‍ണ്ണമെന്റുകള്‍ തന്നെ താത്ക്കാലികമായി റദ്ദാക്കാനുള്ള തീരുമാനത്തിന് സാധ്യതയേറുന്നത്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥീരികരിച്ചിരുന്നു. ഇതോടെ ഒളിംപിയാക്കോസ് താരങ്ങളും ഒഫീഷ്യലുകളും മാത്രമല്ല ഒളിംപിയാക്കോസിനെതിരെ കളിച്ച അഴ്‌സണലിന്റെ ഒഫീഷ്യലുകള്‍ വരെ കോവിഡ് 19 ഭീതിയിലായി.

ये भी पà¥�ें- ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

യുവന്റസ് താരം ഡാനിയേല റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. പൊര്‍ച്ചുഗലില്‍ ഉള്ള ക്രിസ്റ്റ്യാനോ തല്‍ക്കാലത്തേക്ക് ഇറ്റലിയിലേക്ക് മടങ്ങുന്നില്ലെന്ന് യുവന്റസ് അധികൃതരെ അറിയിച്ചിരിക്കുകയാണ്. ചൈനക്ക് ശേഷം കോവിഡ്19 രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറ്റലി. ഇവിടെ മരണസംഖ്യ ആയിരം കടന്നിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൊറോണ കളിക്കാരിലേക്ക് വരെ പകര്‍ന്ന പശ്ചാത്തലത്തില്‍ ടൂര്‍ണ്ണമെന്റ് നീട്ടിവെക്കാനാണ് സാധ്യത ഏറെ. ലിവര്‍പൂളും ടോട്ടന്നവും പുറത്തായതോടെ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ അവശേഷിക്കുന്ന പ്രീമിയര്‍ ലീഗ് ടീമുകള്‍.

ये भी पà¥�ें- യുവെന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ 

റയല്‍ മാഡ്രിഡിനെതിരെ സാന്റിയാഗോ ബെര്‍ണബൂവില്‍ 2-1ന് ജയിച്ച് സിറ്റി കരുത്തു തെളിയിച്ചെങ്കിലും മുന്നോട്ടുള്ള മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. സിദാന്റെ സംഘത്തിലെ പലരും വീടുകളില്‍ നിരീക്ഷണത്തിലാണ്. റയല്‍ മാഡ്രിഡ് പരിശീലനം നടത്തുന്ന മൈതാനം തന്നെ അടച്ചിട്ടിരിക്കുകയാണ്. യൂറോ 2020 ടൂര്‍ണ്ണമെന്റ് നീട്ടാനുള്ള ചര്‍ച്ചകളും സജീവമാണ്. ഒരുവര്‍ഷം യൂറോകപ്പ് നീട്ടാനാണ് സാധ്യത. അങ്ങനെ ചെയ്താല്‍ ചാമ്പ്യന്‍സ് ലീഗ് യൂറോപ്പ ലീഗുകള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കുമെന്നതും ഈ നിര്‍ദേശത്തിന്റെ സാധ്യത കൂട്ടുന്നു. 2022ല്‍ ലോകകപ്പ് നടക്കാനിരിക്കെ 2021ലേക്ക് യൂറോ കപ്പ് നീട്ടുന്നതായിരിക്കും കൂടുതല്‍ പ്രായോഗികവും.

TAGS :

Next Story