ഐ.എസ്.എല്‍ കലാശപോരാട്ടം ഇന്ന്
കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കിയാണ് എടികെ ചെന്നൈയില്‍ എഫ്.സിയെ നേരിടുക...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ എടികെ ചെന്നൈയില്‍ എഫ്.സിയെ നേരിടും. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കികൊണ്ട് അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.
ഐ.എസ്.എല്‍ ആറാം സീസണിന്റെ ഫൈനല്‍ മത്സരത്തില്‍ താരങ്ങളുടെ കാലുകള്‍ക്ക് വേഗം പകരാന്‍ കാണികളുടെ കയ്യടിയുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫൈനല്‍ മത്സരം.
എങ്കിലും പോരാട്ടവീര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത രണ്ട് ടീമുകളാണ് കലാശപോരില്‍ ഏറ്റുമുട്ടുന്നത്. രണ്ട് തവണ കിരീടമണിഞ്ഞ ടീമുകളാണ് എടികെയും ചെന്നൈയിന്‍ എഫ്.സിയും. ലീഗ് റൗണ്ടില്‍ ജേതാക്കളായ ഗോവയെ അട്ടിമറിച്ചാണ് ചെന്നൈയിന്റെ ഫൈനല്‍ പ്രവേശനം.
എടികെ ഫൈനലിലെത്തിയത് നിലവിലെ ജേതാക്കളായ ബംഗളൂരുവിനെ വീഴ്ത്തി. 15 ഗോളടിച്ച് മുന്നിലുള്ള റോയ് കൃഷ്ണയാണ് എടികെയുടെ കുന്തമുന. സീസണില്‍ 14 ഗോളടിച്ച നെരിയസ് വാസ്‌കിയിലാണ് ചെന്നൈയിന്റെ പ്രതീക്ഷ. വൈകീട്ട് ഏഴരക്ക് ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം.
Adjust Story Font
16

