കൊറോണയെ പ്രതിരോധിക്കാന്‍ ക്രിസ്‌റ്റ്യാനോയുടെ ഹോട്ടലുകള്‍ നല്‍കിയോ?
‘എല്ലാ ആഗ്രഹങ്ങളെക്കാളും പ്രാധാന്യം മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കലാണ്’

കോവിഡ് രോഗത്താല്‍ ലോകം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കൊറോണക്കെതിരായ പ്രതിരോധത്തിനായി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലുകള്‍ വിട്ടുനല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ക്രിസ്‌റ്റ്യാനോയുടെ എല്ലാ ഹോട്ടലുകളും സൗജന്യമായി ആശുപത്രിയാക്കി മാറ്റുന്നുവെന്നായിരുന്നു സ്‌പാനിഷ് പത്രം മാര്‍സ റിപ്പോര്‍ട്ട് ചെയ്‌തത്.
എന്നാല്‍ അതിനെതിരെ ഫുട്ബോള്‍ മേഖലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ക്രിസ്റ്റോഫ് ടെറിയര്‍ രംഗത്ത് വന്നു. ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നും മാര്‍സ ഇതുസംബന്ധിച്ച വാര്‍ത്ത നീക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വാക്ക്പോര് നടക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
Reported as fake in Portugal, in the meantime deleted by Marca (who made it a viral story). https://t.co/Iq7QAkDImD
— Kristof Terreur 📰🎥 (@HLNinEngeland) March 15, 2020
അതേസമയം കൊറോണയുടെ സാഹചര്യത്തില്‍ ജാഗ്രതവേണമെന്ന് പറഞ്ഞ് റൊണാള്‍ഡോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.
ലോകം തീവ്രമായ പ്രയാസത്തിലൂടെ കടന്നുപോവുന്ന സമയമാണെന്നും ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കോവിഡ് ബാധിച്ചവര്‍ക്കും അതിനെതിരെ പൊരുതുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഐക്യദാര്‍ഢ്യം നേരുകയും ചെയ്തിട്ടുണ്ട്.
എല്ലാ ആഗ്രഹങ്ങളെക്കാളും പ്രാധാന്യം മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കലാണ്. തന്റെ സഹകളിക്കാരന്‍ ഡാനിയേല റുഗാനിയെ പോലെ ഈ വൈറസിനെതിരെ പൊരുതുന്നവരോട് ഐക്യപ്പെടുന്നുവെന്ന് അദ്ദേഹം കുറിച്ചു.
സ്വന്തം ജീവന്‍ നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരോടും ഐക്യപ്പെടുന്നുവെന്ന് അദ്ദേഹം എഴുതി.
Adjust Story Font
16

