Quantcast

മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് കൊറോണ ബാധിച്ച് അന്തരിച്ചു

1995 മുതല്‍ 2000 വരെ റയല്‍ മാഡ്രിഡ് പ്രസിഡന്റായിരുന്ന ലോറന്‍സോ സാന്‍സ്...

MediaOne Logo

Web Desk

  • Published:

    22 March 2020 11:02 AM IST

മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് കൊറോണ ബാധിച്ച് അന്തരിച്ചു
X

കോവിഡ് 19 ബാധയെ തുര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ലോറന്‍സോ സാന്‍സ്(76) അന്തരിച്ചു. 1995 മുതല്‍ 2000 വരെ റയല്‍ പ്രസിഡന്റായിരുന്ന സാന്‍സ് മൂന്നു ദിവസമായി ഗുരുതരാവസ്ഥയില്‍ മാഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

റയല്‍ മാഡ്രിഡ് ബാസ്‌കറ്റ്ബാള്‍ ടീം അംഗമായിരുന്ന മകന്‍ ലോറന്‍സോ ജൂനിയറാണ് പിതാവിന്റെ മരണവിവരം അറിയിച്ചത്. 'എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. ഈ രീതിയിലൊരു അന്ത്യം അദ്ദേഹം അര്‍ഹിച്ചതല്ല. ഞാന്‍ കണ്ട ഏറ്റവും മികച്ച ധീരനായ കഠിനാധ്വാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. കുടുംബവും റയല്‍ മഡ്രിഡുമായിരുന്നു എന്നും അദ്ദേഹത്തിന് ആവേശം' ലോറന്‍സോ ജൂനിയര്‍ ട്വീറ്റ് ചെയ്തു.

സാന്‍സ് പ്രസിഡന്റായിരുന്ന അഞ്ചു വര്‍ഷത്തിനിടയില്‍ റയല്‍ രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.

TAGS :

Next Story