Quantcast

ചാമ്പ്യന്‍സ് ലീഗ്, യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

ഫുട്‌ബോളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ഈ പ്രതിസന്ധി കാരണമാകുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ...

MediaOne Logo

Web Desk

  • Published:

    24 March 2020 2:33 AM GMT

ചാമ്പ്യന്‍സ് ലീഗ്, യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
X

ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി യുവേഫ. ലോകത്താകെയും യൂറോപ്പില്‍ പ്രത്യേകിച്ചും വ്യാപകമായി കോവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും യൂറോ 2020യും നീട്ടിവെച്ചതിന് പിന്നാലെയാണ് നടപടി.

ഇസ്താംബൂളില്‍ മെയ് 30നായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ടിയിരുന്നത്. മെയ് 27ന് പോളണ്ടിലെ ഡാന്‍സിഗായിരുന്നു യൂറോപ കപ്പിന്റെ കലാശപോരാട്ടത്തിനായി തെരഞ്ഞെടുത്തിരുന്നത്. പുതുക്കിയ ദിവസത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് യുവേഫ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഈ തീരുമാനമുണ്ടാവുക.

ये भी पà¥�ें- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വീണ്ടും നീട്ടി

അതേസമയം നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഫുട്‌ബോളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന സൂചന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നല്‍കിയിരുന്നു. ടൂര്‍ണ്ണമെന്റുകളുടേയും കളികളുടേയും ടീമുകളുടേയും എണ്ണം കുറക്കാനുള്ള നടപടിയും പരിഗണനയിലാണെന്നാണ് ഫിഫ പ്രസിഡന്റ് അറിയിക്കുന്നത്.

ये भी पà¥�ें- ഒളിംപിക്‌സ് നീട്ടിയേക്കും, അന്തിമതീരുമാനത്തിന് ഐ.ഒ.സി

കൊറോണ ഭീതിയെ തുടര്‍ന്ന് യൂറോ 2020 ഒരു വര്‍ഷത്തേക്കാണ് നീട്ടിവെച്ചത്. പ്രീമിയര്‍ ലീഗ് അടക്കമുള്ള യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ലാ ലിഗ അടക്കം സ്‌പെയിനിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്. സ്പാനിഷ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും മത്സരങ്ങള്‍ പുനരാരംഭിക്കുക.

TAGS :

Next Story