ഒളിംപിയാക്കോസ് ക്ലബ് ഉടമയുടെ കോവിഡ് 19 ഭേദമായി
രണ്ട് ആഴ്ച്ചത്തെ ചികിത്സക്കു ശേഷമാണ് മരിനാകിസിന്റെ കോവിഡ് 19 ഭേദമായിരിക്കുന്നത്...

ഫുട്‌ബോള്‍ ലോകത്ത് ആശങ്കകളുടെ തുടക്കമിട്ട വാര്‍ത്തയായിരുന്നു നോട്ടിംങ്ഹാം ഫോറസ്റ്റിന്റേയും ഒളിംപിയാക്കോസിന്റേയും ഉടമ എവാഞ്ചലോസ് മരിനാകിസിന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുക്ലബുകളിലേയും താരങ്ങള്‍ക്കു പുറമേ അഴ്‌സണല്‍ ടീം അംഗങ്ങള്‍ക്കും നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു. ഇപ്പോഴിതാ രണ്ടാഴ്ച്ചത്തെ ചികിത്സക്കൊടുവില്‍ മരിനാകിസിന്റെ അസുഖം ഭേദമായിരിക്കുന്നു.
52കാരനായ മരിനാക്കിസിന് കൊറോണ ബാധ സ്ഥിരീകരിച്ചത് ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. രണ്ട് ആഴ്ച്ച വസതിയില്‍ ഡോക്ടര്‍മാരുടെ കൃത്യമായ നിരീക്ഷണത്തിലും ചികിത്സയിലുമാണ് മരിനാകിസ് കഴിഞ്ഞത്. തന്റെ അസുഖം ഭേദമാകാന്‍ സഹായിച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മരിനാകിസ് ഒളിംപിയാക്കോസ് വെബ് സൈറ്റിലൂടെ നന്ദി അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ച ആദ്യ പ്രീമിയര്‍ ലീഗ് പരിശീലകനാണ് അര്ട്ടേറ്റഗ്രീക്ക് ഫുട്‌ബോള്‍ ക്ലബ് ഒളിംപിയാകോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഴ്‌സണല്‍ ക്യാമ്പിലും ഭീതി ഉയര്‍ന്നിരുന്നു. യൂറോപ ലീഗില്‍ ഒളിംപിയാക്കോസും അഴ്‌സണലും മത്സരിച്ചപ്പോള്‍ മരിനാകിസും ക്ലബിനൊപ്പമുണ്ടായിരുന്നു. ഫെബ്രുവരി 27ന് അഴ്‌സണലിന്റെ ടീം അംഗങ്ങള്‍ക്ക് മരിനാക്കിസ് കൈ കൊടുത്തിരുന്നു. ഈ മത്സരശേഷം അഴ്‌സണല്‍ പോര്‍ട്ട്‌സ്മൗത്തിനേയും വെസ്റ്റ്ഹാമിനേയും നേരിട്ടശേഷമാണ് മരിനാക്കിസിന് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
ये à¤à¥€ पà¥�ें- ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ അഴ്‌സണല്‍ ടീം അംഗങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തിലായി. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരം നീട്ടി. പിന്നീട് അഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അര്‍ട്ടേറ്റയും രോഗം സുഖം പ്രാപിക്കുന്ന വഴിയിലാണ്.
Adjust Story Font
16

