ശമ്പളം 70% കുറക്കാന്‍ ബാഴ്‌സലോണ, എതിര്‍പ്പുമായി കളിക്കാര്‍
നേരത്തെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ കളിക്കാരും മാനേജ്‌മെന്റും തമ്മില്‍ ധാരണയായതായി...

പ്രതിഫലത്തില്‍ 70ശതമാനത്തിന്റെ കുറവ് വരുത്തണമെന്ന ബാഴ്‌സലോണ അധികൃതരുടെ നിര്‍ദേശത്തെ കളിക്കാര്‍ തള്ളി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് കളിക്കാരുടെ പ്രതിഫലത്തില്‍ കുറവുവരുത്തുമെന്ന പ്രഖ്യാപനവുമായി ബാഴ്‌സലോണ രംഗത്തെത്തിയത്. ആദ്യഘട്ടത്തില്‍ ടീം അധികൃതരുടെ ടീരുമാനത്തിനൊപ്പമായിരുന്നു കളിക്കാരെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മറിച്ചുള്ള വാര്‍ത്ത വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്നാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ബാഴ്‌സലോണ ഡയറക്ടര്‍മാരും മെസി അടക്കമുള്ള മുന്‍നിര താരങ്ങളും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില താരങ്ങളും ഡയറക്ടര്‍മാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഫലം വെട്ടിക്കുറക്കുന്നത് തീരുമാനത്തിലാവാതെ പോയതെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ये à¤à¥€ पà¥�ें- കോവിഡ് 19; പ്രതിഫലം കുറക്കാന്‍ തയ്യാറെന്ന് ബാഴ്‌സലോണ താരങ്ങള്‍
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലെ പ്രതിസന്ധിയില്‍ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കാനുള്ള ശ്രമങ്ങള്‍ ആദ്യമായി ആരംഭിച്ച പ്രമുഖ ഫുട്‌ബോള്‍ ക്ലബാണ് ബാഴ്‌സലോണ. ബാഴ്‌സലോണ പുരുഷ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് മാത്രമല്ല വനിതാ ഫുട്‌ബോള്‍ ടീമിലേയും ബാസ്‌കറ്റ് ബോള്‍ ടീമുകളിലേയും അംഗങ്ങളുടെ പ്രതിഫലത്തിലും കുറവ് വരുത്തും.
അതേസമയം ക്ലബിന്റെ ആകെ ബജറ്റിന്റെ പകുതിയിലേറെ വരുന്ന പുരുഷ ഫുട്‌ബോള്‍ ടീമിന്റെ ശമ്പളമാണ് ക്ലബ് ലക്ഷ്യം വെക്കുന്നതെന്നതും വ്യക്തമാണ്. പ്രതിവര്‍ഷം 500 ദശലക്ഷം യൂറോ(ഏകദേശം 4100 കോടി രൂപ)യാണ് ബാഴ്‌സലോണയുടെ പ്രധാന ടീം അംഗങ്ങളുടെ മാത്രം പ്രതിഫലം. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വൈകാതെ പ്രതിഫലം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനാകുമെന്നാണ് ക്ലബ് അധികൃതരുടെ കണക്കുകൂട്ടല്‍.
ബാഴ്‌സലോണക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലെ പ്രധാന 20 ക്ലബുകളുടെ ഉടമകളും കളിക്കാരുടെ വേതനം കുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് ഈ ചര്‍ച്ച നടക്കുക.
Adjust Story Font
16

