മെസിക്ക് ലോകകിരീടം ലഭിച്ചില്ലെങ്കില്‍ ഫുട്ബോള്‍ തന്നെ ഒരു അനീതിയാകും- ഓസ്കര്‍ ഉസ്റ്റാരി
മുന്‍ ടോട്ടനം കോച്ച് പുച്ചിട്ടിന്യോയും മെസി ലോകകപ്പ് ഉയര്‍ത്തുമെന്ന തന്‍റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു

ലയണല്‍ മെസക്ക് ലോകകപ്പ് വിജയം ലഭിച്ചില്ലെങ്കില്‍ അത് ഫുട്ബോളിലെ ഏറ്റവും വലിയ അനീതിയായിരിക്കുമെന്ന് മുന്‍ അര്‍ജന്‍റീനിയന്‍ ഗോള്‍ കീപ്പര്‍ ഓസ്കര്‍ ഉസ്റ്റാരി. ബാഴ്സലോണയില്‍ തനിക്ക് ലഭിക്കുന്ന കിരീട നേട്ടങ്ങളുടെ നേര്‍പകര്‍ച്ച മെസിക്ക് അര്‍ജന്‍റീനയില്‍ ലഭിക്കാത്തത് ദൌര്‍ഭാഗ്യകരമാണ്. 2014 ലോകകപ്പ് ഉള്‍പ്പെടെ എല്ലാം കൈയ്യെത്തും ദൂരത്ത് നിന്നാണ് അകന്ന് ഇല്ലാതായത്. ഉസ്റ്റാരി പറഞ്ഞു.
2014ലെ ഫൈനലും 2015, 2016 വര്‍ഷങ്ങളിലെ കോപ അമേരിക്ക ഫൈനലും ഇതിന് ഉദാഹരണങ്ങളായെടുക്കാം. 2016 കോപ അദ്ദേഹത്തിന്‍റെ താല്‍കാലിക വിരമിക്കലിനും വഴിയൊരുക്കി. സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് തിരിച്ചുവന്നെങ്കിലും 2018 ലോകകപ്പും 2019 കോപ അമേരിക്കയും അദ്ദേഹത്തിന് നല്ല അനുഭവങ്ങളല്ല നല്‍കിയത്. ഉസ്റ്റാരി കൂട്ടിച്ചേര്‍ത്തു.
2008 ഒളിമ്പിക്സില്‍ അര്‍ജന്‍റീന സ്വര്‍ണം നേടുമ്പോള്‍ ടീമിന്‍റെ ഗോളിയായിരുന്ന ഉസ്റ്റാരി മെസിക്ക് ലോകകപ്പില്‍ മുത്തം വെക്കുവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മെസിയെ സംശയിക്കുന്നത് അസംബന്ധമാണ്. കാര്യങ്ങള്‍ ശരിയാവുകയോ ആവാതിരിക്കുകയോ ചെയ്തേക്കാം, പക്ഷെ അര്‍ജന്‍റീനന്‍ നാഷണല്‍ ടീമില്‍ അദ്ദേഹം എത്രത്തോളം വേദനിക്കുന്നുവെന്ന് തനിക്കറിയാമെന്നും ഉസ്റ്റാരി പറയുന്നു. മുന്‍ ടോട്ടനം കോച്ച് പുച്ചിട്ടിന്യോയും മെസി ലോകകപ്പ് ഉയര്‍ത്തുമെന്ന തന്‍റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു. അതിനൊപ്പം മെസിയെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
Adjust Story Font
16

