കളിക്കിടെ പരിക്കേറ്റ് മൂന്ന് വര്‍ഷത്തോളം ബോധരഹിതനായി കിടന്ന ഫുട്‌ബോള്‍ താരം ഉണര്‍ന്നു
ജര്‍മ്മന്‍ ക്ലബ് വെര്‍ഡര്‍ ബ്രെമനുമായുള്ള അയാക്‌സിന്റെ പ്രീ സീസണ്‍ സൗഹൃദമത്സരത്തിനിടെയായിരുന്നു 22കാരനായ നൂരിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്...

മൂന്ന് വര്‍ഷത്തോളമായി ബോധരഹിതനായി കഴിഞ്ഞിരുന്ന അയാക്‌സ് ഫുട്‌ബോള്‍ താരം ജീവിതത്തിലേക്ക് തിരിച്ചുവന്നു. വെര്‍ഡര്‍ ബ്രെമനെതിരായ സൗഹൃദമത്സരത്തിനിടെയാണ് 22കാരനായ അയാക്‌സ് താരം അബ്ദെലാക് നൂരി പരിക്കേറ്റ് അബോധാവസ്ഥയിലായത്. അദ്ദേഹത്തിന്റെ കുടുംബമാണ് നൂരി ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
ജര്‍മ്മന്‍ ക്ലബ് വെര്‍ഡര്‍ ബ്രെമനുമായുള്ള അയാക്‌സിന്റെ പ്രീ സീസണ്‍ സൗഹൃദമത്സരത്തിനിടെയായിരുന്നു നൂരിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. മത്സരത്തിനിടെ പരിക്കേറ്റ് അബോധാവസ്ഥയിലായ നൂരിയെ അടിയന്തരമായി വ്യോമമാര്‍ഗ്ഗമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നൂരി കോമയില്‍ തന്നെ തുടരുകയായിരുന്നു.
അയാക്‌സ് താരം അബ്ദെലാക് നൂരിഇപ്പോഴിതാ രണ്ട് വര്‍ഷവും എട്ട് മാസവും 19 ദിവസവും കഴിഞ്ഞ് നൂരി ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് സ്വയം ഭക്ഷണം കഴിക്കാനും വീല്‍ ചെയറില്‍ ഇരിക്കാനും സാധിക്കുന്നുണ്ടെന്ന് കുടുംബം അറിയിച്ചു.
യൊഹാന്‍ ക്രൈഫ് ArenAയിലൂടെ ഫുട്‌ബോള്‍ കളിച്ചു വളര്‍ന്ന ഡച്ച് മിഡ്ഫീല്‍ഡര്‍ 2015ലാണ് സീനിയര്‍ തലത്തില്‍ കളിച്ചുതുടങ്ങിയത്. അപകടം പറ്റുന്നതിന്റെ തലേ സീസണില്‍ നൂരി 15 മത്സരങ്ങളില്‍ അയാക്‌സിനായി കളിച്ചു. യൂറോപ്പ ലീഗില്‍ മൂന്ന് മത്സരങ്ങളിലും നൂരി അയാക്‌സ് ജേഴ്‌സിയില്‍ ഇറങ്ങി. ആംസ്റ്റഡാമില്‍ ജനിച്ച 22കാരനായ നൂരി മൊറോക്കന്‍ വംശജനാണ്.
Adjust Story Font
16

