കോവിഡ്; സ്പെയിനിന് കെെത്താങ്ങായി ലാ ലിഗ
ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്.

സ്പെയിനിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ലാലീഗ. സാന്‍റേന്‍റര്‍ ഫെസ്റ്റ് എന്ന പേരില്‍ ആരംഭിച്ച ക്യാംമ്പയിനിലൂടെ 6 ലക്ഷം യൂറോയാണ് പകര്‍ച്ചവ്യധിക്കെതിരെ ഇതുവരെയായി സമാഹരിച്ചത്.
കോവിഡ് 19നെ തുടര്‍ന്ന് താറുമാറായ സ്‌പെയിന് സാമ്പത്തിക സഹായവുമായി ലാലീഗ രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ക്യാംപയിനിലൂടെയാണ് രാജ്യത്തിന് കൈത്താങ്ങ് ആകുന്നതിനുള്ള തുക സമാഹരിക്കുന്നത്. ലീഗിലെ മുഴുവന്‍ ക്ലബുകള്‍ക്ക് പുറമെ പ്രമുഖ ഫുട്ബാള്‍ താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും സഹായഭ്യര്‍ത്തനുമായി രംഗത്തെത്തി.
അതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കടന്നു. ഏഴ് ലക്ഷത്തി ഇരുപതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. ഇറ്റലിയില്‍ 756 പേരും സ്പെയിനില്‍ 821 പേരുമാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ചത്.
Adjust Story Font
16

