ബാഴ്‌സലോണ കളിക്കാര്‍ 70% പ്രതിഫലം കുറച്ചത് ആരുടേയും സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് മെസി
കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെങ്കില്‍ 70 ശതമാനമല്ല കളിക്കാരുടെ ശമ്പളം പൂര്‍ണ്ണമായി തന്നെ ക്ലബിന് വെട്ടിക്കുറക്കാമെന്ന് മെസി വ്യക്തമാക്കുന്നു...

ബാഴ്‌സലോണ കളിക്കാരുടെ പ്രതിഫലം 70% കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കാന്‍ കളിക്കാര്‍ തീരുമാനിച്ച വിവരം സ്ഥിരീകരിച്ച് ലയണല്‍ മെസി. കൊറോണയെ തുടര്‍ന്ന് ബാഴ്‌സലോണ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് കളിക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചത്. ഈ പ്രതിസന്ധി ഉള്‍ക്കൊണ്ട് കളിക്കാര്‍ സ്വമനസാലെ പ്രതിഫലം കുറക്കാന്‍ തയ്യാറായതാണെന്നും അരുടേയും പ്രത്യേകം സമ്മര്‍ദത്തിന്റെ ഫലമല്ലെന്നും ലയണല്‍ മെസി തുറന്നടിച്ചു.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ലാ ലിഗ അടക്കമുള്ള ഫുട്‌ബോള്‍ലീഗുകള്‍ നീട്ടിയിരുന്നു. തുടര്‍ന്നാണ് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ബര്‍ത്തോമുവും മുതിര്‍ന്ന കളിക്കാരും തമ്മില്‍ പ്രതിഫലം കുറക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കളിക്കാരില്‍ ഒരുവിഭാഗം പ്രതിഫലം കുറക്കുന്നതിനെ എതിര്‍ത്തുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇത് പാടെ നിഷേധിച്ചാണ് ലയണല്‍ മെസി തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് കളിക്കാര്‍ പ്രതിഫലം കുറക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് മെസി വ്യക്തമാക്കുന്നത്. മെസിയുടെ പോസ്റ്റ് ബാഴ്‌സലോണ താരങ്ങളടക്കം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെങ്കില്‍ 70 ശതമാനമല്ല കളിക്കാരുടെ ശമ്പളം പൂര്‍ണ്ണമായി തന്നെ ക്ലബിന് വെട്ടിക്കുറക്കാമെന്ന് മെസി വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രതിഫലം കുറക്കുന്നതിനെ ഒരിക്കല്‍ പോലും ബാഴ്‌സ താരങ്ങള്‍ എതിര്‍ത്തിട്ടില്ലെന്നും പ്രതിസന്ധികളില്‍ എക്കാലത്തും ക്ലബിനൊപ്പമാണ് കളിക്കാരെന്നും മെസി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളില്‍ ആദ്യമായല്ല കളിക്കാര്‍ ക്ലബിനെ സഹായിക്കുന്നതെന്നും തങ്ങളെ വിലകുറച്ച് കാണരുതെന്നുമാണ് മെസിയുടെ വിമര്‍ശം. ആരുടേയും പ്രത്യേകം സമ്മര്‍ദത്തെ തുടര്‍ന്നല്ല പ്രതിഫലം കളിക്കാര്‍ കുറച്ചതെന്നും സ്വമനസാലെയാണ് അത് ചെയ്തതെന്നും ക്ലബ് പ്രസിഡന്റ് ബര്‍ത്തോമു അടക്കമുള്ളവരെ ലക്ഷ്യമിട്ട് മെസി പറയുന്നു. നേരത്തെ പല വിഷയങ്ങളിലും മെസിയും ക്ലബ് പ്രസിഡന്റ് ബര്‍ത്തോമുവും തമ്മിലുള്ള ബന്ധം വഷളായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ये à¤à¥€ पà¥�ें- ‘ബാഴ്‌സലോണയില്‍ നടക്കുന്ന പല കാര്യങ്ങളും വിചിത്രം’ മെസി
മെസിയുടെ വിശദീകരണത്തിനൊപ്പം അല്‍പം വൈകിയാണെങ്കിലും ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ബര്‍ത്തോമുവും പ്രതിഫലം വെട്ടിക്കുറിച്ചതിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ശമ്പളം വെട്ടിക്കുറിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും മെസി എതിരഭിപ്രായം പറഞ്ഞില്ലെന്നാണ് ബര്‍ത്തോമു പറഞ്ഞത്. പ്രതിഫലം കുറക്കുന്നതിന്റെ നിര്‍ദേശം വന്നത് ക്ലബിന്റെ പ്രധാന കളിക്കാരില്‍ നിന്നാണെന്നും ഇത് കളിക്കാര്‍ക്ക് ബാഴ്‌സലോണയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും SPORT ബര്‍ത്തോമുവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.
Adjust Story Font
16

