സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം, ലിവര്‍പൂളിനെതിരെ പ്രതിഷേധം
കോവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ചെറുകിട കമ്പനികളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം...
കളിക്കാരല്ലാത്ത ജീവനക്കാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കാനുള്ള ലിവര്‍പൂള്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം വന്‍വിമര്‍ശത്തിന് വഴിവെക്കുന്നു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ലിവര്‍പൂളിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ന്യൂകാസില്‍, ടോട്ടന്‍ഹാം, ബേണ്‍മൗത്ത്, നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ക്ലബുകളും ഇതേ പാത പിന്തുടരുന്നുണ്ട്.
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ 80 ശതമാനം ശമ്പളം നല്‍കുന്ന പദ്ധതി ബ്രിട്ടീഷ് പ്രഖ്യാപിച്ചിരുന്നു. ചെറുകിട കമ്പനികളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായിരുന്നു ഇത്. എന്നാല്‍ കോടിക്കണക്കിന് പൗണ്ട് വാര്‍ഷിക ലാഭം നേടുന്ന പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്നായ ലിവര്‍പൂള്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ പദ്ധതി ദുരുപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
കരഗറിന്റെ ട്വീറ്റ്കഴിഞ്ഞ ഫെബ്രുവരിയില്‍ 42 ദശലക്ഷം പൗണ്ട് (ഏതാണ്ട് 393 കോടിരൂപ) ലാഭം രേഖപ്പെടുത്തിയ ഫുട്‌ബോള്‍ ക്ലബാണ് ലിവര്‍പൂള്‍. ഇതിനേക്കാള്‍ കൂടിയ തുക (43 ദശലക്ഷം പൗണ്ട്) ലിവര്‍പൂള്‍ കഴിഞ്ഞ വര്‍ഷം ഏജന്റുമാര്‍ക്ക് മാത്രം നല്‍കിയിരുന്നു. ആകെ 533 ദശലക്ഷം പൗണ്ട് (ഏതാണ്ട് 5000 കോടിരൂപ) വിറ്റുവരവുള്ള ക്ലബാണ് ലിവര്‍പൂള്‍.
മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജാമി കരഗറാണ് ക്ലബ് മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്‍. കോവിഡ് ദുരന്തം വ്യാപിച്ച് തുടങ്ങിയപ്പോള്‍ തന്നെ സഹായവുമായി എത്തിയവരില്‍ ക്ലോപ്പുമുണ്ടായിരുന്നു. കളിക്കാരും പ്രതിഫലം കുറക്കുന്നതിനൊപ്പം നിന്നു. ഇപ്പോഴിതാ അഭിമാനവും സല്‍പേരും കളങ്കപ്പെടുത്തുന്ന തീരുമാനവുമായി ക്ലബ് മാനേജ്‌മെന്റ് വന്നിരിക്കുന്നു. എന്നായിരുന്നു കരഗറിന്റെ ട്വീറ്റ്. 16 വര്‍ഷം ലിവര്‍പൂളില്‍ കളിച്ച താരമാണ് കരഗര്‍.
Adjust Story Font
16

