പ്രതിഫലം 30% കുറക്കാന്‍ സമ്മതമല്ലെന്ന് പ്രീമിയര്‍ ലീഗ് കളിക്കാര്‍
പ്രതിഫലം കുറച്ചാല്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ 200 മില്യണ്‍ പൗണ്ട് നഷ്ടം വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് കളിക്കാരുടെ സംഘടന നിര്‍ദേശം തള്ളിയത്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ പ്രതിഫലം 30 ശതമാനം വെട്ടിക്കുറക്കണമെന്ന ക്ലബുകളുടെ നിര്‍ദേശം പ്രീമിയര്‍ ലീഗ് കളിക്കാര്‍ തള്ളിക്കളഞ്ഞു. ടീമുകള്‍ പറയുന്നതുപോലെ പ്രതിഫലം കുറച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് 200 മില്യണ്‍ പൗണ്ട് നഷ്ടം വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് കളിക്കാരുടെ സംഘടന നിര്‍ദേശം തള്ളിയത്. വെള്ളിയാഴ്ച്ച പ്രീമിയര്‍ ലീഗിലെ 20 ടീമുകളും യോഗം ചേര്‍ന്നായിരുന്നു കളിക്കാരുടെ ശമ്പളത്തില്‍ നിന്നും കുറഞ്ഞത് 30ശതമാനം കുറക്കാന്‍ തീരുമാനമെടുത്തത്.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് 20 ദശലക്ഷം പൗണ്ട് നല്‍കാന്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ തീരുമാനിച്ചിരുന്നു. അതേസമയം ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ലീഗ് കുറച്ചുകൂടി വലിയതുക സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു കളിക്കാരുടെ സംഘടനയായ പ്രൊഫഷണള്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. ഇതോടെ കളിക്കാരുടെ സംഘടനയും പ്രീമിയര്‍ ലീഗ് ക്ലബുകളും തമ്മിലുള്ള ശീതയുദ്ധം തുടരുകയാണ്.
ये à¤à¥€ पà¥�ें- ‘മാസ്‌ക് യുദ്ധം’ മുറുകുന്നു; രണ്ട് ലക്ഷം മാസ്‌കുകള്‍ അമേരിക്ക മോഷ്ടിച്ചെന്ന് ജര്‍മ്മനി
കളിക്കാരുടെ സംഘടനയുടെ തീരുമാനം ബ്രിട്ടനിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. കളിക്കാരുടെ 30 ശതമാനം പ്രതിഫലം ഏതാണ്ട് 500 ദശലക്ഷം പൗണ്ടായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ നികുതിയിനത്തില്‍ 200 ദശലക്ഷം പൗണ്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കേണ്ട തുകയാണെന്നും കളിക്കാരുടെ പ്രതിഫലത്തിനൊപ്പം ഈ തുക കൂടിയാണ് ക്ലബുകള്‍ വെട്ടിക്കുറക്കുന്നതെന്നുമാണ് പി.എഫ്.എയുടെ ആരോപണം.
കളിക്കാരില്‍ നിന്നും വെട്ടിക്കുറക്കുന്ന പ്രതിഫലം എന്‍.എച്ച്.എസിലേക്കോ സര്‍ക്കാരിലേക്കോ എത്തുമെന്ന് ക്ലബുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലബുകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാനുള്ള നടപടിയായാണ് കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കുന്നത് മുന്നോട്ടുവെക്കപ്പെട്ടത്. എന്നാല്‍ പ്രീമിയര്‍ ലീഗിലെ ക്ലബുകള്‍ തമ്മില്‍ സാമ്പത്തികമായി തന്നെ വലിയ അന്തരമുണ്ടെന്നാണ് പി.എഫ്.എ ഓര്‍മ്മിപ്പിക്കുന്നത്.
Adjust Story Font
16

