ചാമ്പ്യന്‍സ് ലീഗിന് അന്തിമ തീയതി കുറിച്ച് യുവേഫ പ്രസിഡന്റ്
കോവിഡ് ബാധ രൂക്ഷമായതോടെ ചാമ്പ്യന്‍സ് ലീഗും യൂറോപ ലീഗും അടക്കമുള്ള യൂറോപിലെ ടൂര്‍ണ്ണമെന്റുകള്‍ നീട്ടിവെച്ചിരിക്കുകയാണ്...

ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും അടക്കമുള്ള യൂറോപിലെ ചാമ്പ്യന്‍ഷിപ്പുകള്‍ ആഗസ്ത് മൂന്നിനകം പൂര്‍ത്തിയാകുമെന്ന് യുവേഫ. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെരിനാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ആഗസ്ത് മൂന്നിനകം പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരിക്കുന്നത്.
ലോകത്തെ ഏതാണ്ട് എല്ലാ കായികമേഖലകളേയും കോവിഡ് ബാധ നേരിട്ട് ബാധിച്ചിട്ടുണ്ട്. യൂറോപിലെ വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളും ചാമ്പ്യന്‍സ് ലീഗും യൂറോകപ്പും മാറ്റി വെക്കേണ്ടി വന്നു. പല ലീഗുകളും പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ പോലും ഉറപ്പില്ല. 2020ലെ യൂറോ കപ്പ് യുവേഫക്ക് ഒരു വര്‍ഷം നീട്ടിവെക്കേണ്ടി വന്നു. ഇതോടെയാണ് ക്ലബ് സീസണ്‍ പൂര്‍ത്തിയാക്കാന്‍ കുറച്ചെങ്കിലും സാവകാശം ലഭിച്ചത്.
ये à¤à¥€ पà¥�ें- പ്രതിഫലം 30% കുറക്കാന്‍ സമ്മതമല്ലെന്ന് പ്രീമിയര്‍ ലീഗ് കളിക്കാര്‍
2019-20 സീസണ്‍ ജൂണില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോള്‍ അത് പ്രായോഗികമാണോ എന്ന സംശയം പല കോണില്‍ നിന്നും ഉയരുകയും ചെയ്യുന്നുണ്ട്. ആഗസ്ത് തുടക്കത്തിനുള്ളില്‍ അവസാനിപ്പിക്കാനായില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗും യൂറോപ ലീഗും റദ്ദാക്കേണ്ടി വരുമെന്ന് കൂടിയാണ് സെഫെരിന്റെ വാക്കുകളുടെ അര്‍ഥം.
ഏത് രീതിയില്‍ ടൂര്‍ണ്ണമെന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും യുവേഫ പ്രസിഡന്റ് അറിയിച്ചു. എത്ര വേഗത്തില്‍ കളി പുനരാരംഭിക്കാനാകുമോ അത്രയും വേഗത്തില്‍ ചെയ്യാനാണ് ശ്രമം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എപ്പോഴാണെന്ന് പറയാനാകില്ല. നിലവിലെ ഹോം- എവേ മാച്ചുകളായി നടത്തണോ നിഷ്പക്ഷ വേദിയില്‍ നടത്തണോ നോക്കൗട്ടായി നടത്തണോ എന്നൊക്കെയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16

