റയല്‍ മാഡ്രിഡിന്റെ ഗാലെക്ടികോസിനെ കോവിഡ് വീണ്ടും ഒരുമിപ്പിച്ചപ്പോള്‍
റൊണാള്‍ഡോ, ബെക്കാം, ഫിഗോ, കസില്ലസ്, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവരായിരുന്നു ഒത്തുകൂടിയത്...

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് റയല്‍ മാഡ്രിഡിന്റെ ഗാലെക്ടികോ ടീമിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചു. റൊണാള്‍ഡോ, ബെക്കാം, ഫിഗോ, കസില്ലസ്, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയവരായിരുന്നു ഒത്തുകൂടിയത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഈ അപൂര്‍വ്വ സമാഗമം.
ലോക്ഡൗണും സാമൂഹ്യ അകലം പാലിക്കലും ലോകമാകെ പ്രചരിച്ചതോടെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ തല്‍സമയം സൗഹൃദം പങ്കുവെക്കുന്നവര്‍ ഏറുകയാണ്. റയല്‍മാഡ്രിഡിന്റെ സുവര്‍ണ്ണകാലത്തെ താരങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല.
റൊണാള്‍ഡോയും ഗാലെക്ടികോസ് സംഘവും ഇന്‍സ്റ്റഗ്രാം ലൈവില്തന്റെ എക്കാലത്തേയും മികച്ച സഹതാരമായാണ് ഡേവിഡ് ബെക്കാമിനെ റൊണാള്‍ഡോ വിശേഷിപ്പിച്ചത്. 2007ല്‍ ലാ ലിഗ കിരീടം റയല്‍ നേടുമ്പോള്‍ ഇരുവരും ടീമിന്റെ ഭാഗമായിരുന്നു. മൈതാനത്തിന്റെ ഏത് ഭാഗത്താണ് താനുള്ളതെന്ന് ഒന്ന് പാളി നോക്കുകപോലും ചെയ്യാതെ തിരിച്ചറിയാനും പാസ് നല്‍കാനുമുള്ള ബെക്കാമിന്റെ കഴിവാണ് റൊണാള്‍ഡോ ഓര്‍ത്തെടുത്തത്.
കളിക്കാനായി സ്‌പെയിനിലെത്തിയപ്പോള്‍ ലഭിച്ച ആദ്യ സൗഹൃദങ്ങളിലൊന്നായിരുന്നു റൊണാള്‍ഡോയുടേതെന്ന് ബെക്കാം പറഞ്ഞു. തുടക്കത്തിലെ പരിഭ്രമം കുറക്കാന്‍ റൊണാള്‍ഡോയുമായുള്ള ബന്ധം സഹായിച്ചു. ബ്രസീല്‍ ടീമില്‍ ഏതെങ്കിലും ഇംഗ്ലണ്ട് കളിക്കാരെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ബെക്കാമിനെ ആയിരിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നത് ബെക്കാം ഓര്‍ത്തു. എന്നാല്‍ അന്ന് റൊണാള്‍ഡോ പറഞ്ഞത് ഇപ്പോഴും താന്‍ വിശ്വസിച്ചിട്ടില്ലെന്നും കാരണം ലോകത്തെ ഏറ്റവും മികച്ച കളിക്കാര്‍ ബ്രസീലില്‍ നിന്നുള്ളവരാണെന്നുമാണ് ബെക്കാം കൂട്ടിച്ചേര്‍ത്തത്.
ये à¤à¥€ पà¥�ें- ആ രണ്ട് വാര്‍ത്തകളും വ്യാജമെന്ന് മെസി
റയല്‍മാഡ്രിഡ് പ്രസിഡന്റായിരുന്ന ഫ്‌ളോറെന്റിനോ പെരസാണ് നക്ഷത്രക്കൂട്ടം എന്ന് അര്‍ഥംവരുന്ന ഗാലെക്ടികോ സംഘത്തെ ടീമിലെത്തിച്ചത്. 2000ത്തില്‍ ലൂയി ഫിഗോയെ ടീമിലെത്തിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഓരോ സീസണിലും പുതിയ ലോകോത്തര താരത്തെ വന്‍തുകക്ക് പെരസ് റയലിലെത്തിച്ചു. ഫിഗോ, സിദാന്‍, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, മൈക്കല്‍ ഓവന്‍, റൊബീന്യോ, സെര്‍ജിയോ റാമോസ് എന്നിവരെയായിരുന്നു ഈ കാലത്ത് പെരസ് റയല്‍ മാഡ്രിഡിലെത്തിച്ചത്.
ലോക ഇലവന്‍ പോലെ തോന്നിപ്പിച്ചിരുന്നെങ്കിലും സ്‌പെയിന് പുറത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഈ താരസംഘത്തിന് കഴിഞ്ഞിരുന്നില്ലെന്ന വിമര്‍ശങ്ങളുണ്ട്.
Adjust Story Font
16

