Quantcast

എംബപെയും റയലുമായുള്ള കരാര്‍ ഏതാണ്ട് ഉറച്ചപ്പോഴാണ് കോവിഡ് വന്നത്

ലോക കിരീടം നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായ എംബപെയും റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനെദിന്‍ സിദാനും തമ്മില്‍ അടുത്തബന്ധമാണുള്ളത്...

MediaOne Logo

  • Published:

    12 April 2020 8:51 AM GMT

എംബപെയും റയലുമായുള്ള കരാര്‍ ഏതാണ്ട് ഉറച്ചപ്പോഴാണ് കോവിഡ് വന്നത്
X

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബപെ റയല്‍ മാഡ്രിഡിലേക്ക് പോകുന്നകാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരുന്നുവെന്ന് മുന്‍ പി.എസ്.ജി താരത്തിന്റെ വെളിപ്പെടുത്തല്‍. റയല്‍ മാഡ്രിഡും എംബപെയുമായുള്ള കരാര്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്നും ജെറോം റോത്തന്‍ പറയുന്നു. കോവിഡ് വന്നതോടെ വൈകിയെങ്കിലും അധികം വൈകാതെ എംബപെ സാന്റിയാഗോ ബെര്‍ണബൂവിലെത്തുമെന്നും മുന്‍ പി.എസ്.ജി താരം കൂട്ടിച്ചേര്‍ത്തു.

ലോക കിരീടം നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായ എംബപെയും റയല്‍ മാഡ്രിഡ് പരിശീലകനും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായ സിനെദിന്‍ സിദാനും തമ്മില്‍ അടുത്തബന്ധമാണുള്ളത്. ഇതാണ് എംബപെയെ റയല്‍ മാഡ്രിഡിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ് സൂചന. 21കാരനായ എംബപെ 2017 ലാണ് മൊണാക്കോയില്‍ നിന്നും പി.എസ്.ജിയിലേക്ക് വായ്പയായി എത്തുന്നത്. നിലവില്‍ 2022 വരെ എംബപെക്ക് പി.എസ്.ജിയുമായി കരാറുണ്ട്. എന്നാല്‍ ഇതിന് മുമ്പേ എംബപെയെ റയല്‍ കൊത്തിയെടുക്കുമെന്നാണ് സൂചന. യുവതാരമായ എംബപെയെ ദീര്‍ഘകാല നിക്ഷേപമായാണ് റയല്‍ കരുതുന്നതും.

ये भी पà¥�ें- 'ബാലിശം, ഇനിയും ലോക്ഡൗണ്‍ ലംഘിച്ചാല്‍ ബലം പ്രയോഗിക്കും' റൊണാള്‍ഡോക്ക് അധികൃതരുടെ മുന്നറിയിപ്പ്

ആറ് വര്‍ഷം മിഡ് ഫീല്‍ഡറായി പി.എസ്.ജിക്കുവേണ്ടി കളിച്ചിട്ടുള്ള റോത്തന്‍ റേഡിയോ മോണ്ടെകാര്‍ലോയോടാണ് എംബപെ പി.എസ്.ജി വിടുമെന്ന അഭ്യൂഹങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചത്. ക്ലബില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പി.എസ്.ജിയുമായുള്ള കരാര്‍ എംബപെ നീട്ടാന്‍ സാധ്യതയില്ലെന്നും റോത്തന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്തംബറില്‍ പി.എസ്.ജി 3-0ത്തിന് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചിരുന്നു. നവംബറില്‍ റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബൂവില്‍ നടന്ന മത്സരത്തില്‍ 2-2ന്റെ സമനില പിടിക്കാനും പി.എസ്.ജിക്കായി. അവസാന പത്തു മിനുറ്റ് വരെ 2-0ത്തിന് മുന്നിട്ട ശേഷമാണ് അന്ന് റയല്‍ സമനില വഴങ്ങിയത്.

TAGS :

Next Story