‘റൊണാള്‍ഡോ മെസിക്കൊപ്പമെത്തില്ല’ അഭിപ്രായം പങ്കുവെച്ച് ഡേവിഡ് ബെക്കാം
മെസി തന്‍റെ രീതികള്‍ കൊണ്ട് മാത്രം ഉയര്‍ന്നുവന്ന കളിക്കാരനാണെന്നും അതുപോലൊരു താരം വേറെയുണ്ടാകില്ലെന്നും ബെക്കാം പറയുന്നു

മെസിയും റൊണാള്‍ഡോയുമില്ലാത്ത ഒരു കാല്‍പ്പന്ത് കാലത്തെക്കുറിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്ക് ചിന്തിക്കന്‍ പോലുമാകില്ല. അതുകൊണ്ടുതന്നെ, കാലങ്ങളായി തുടരുന്ന സംവാദമാണ് ഇവരില്‍ ആരാണ് മികച്ചത് എന്ന്. ഇപ്പോള്‍ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമാണ് ഈ സംവാദത്തില്‍ പുതിയതായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
മെസി തന്‍റെ രീതികള്‍ കൊണ്ട് മാത്രം ഉയര്‍ന്നുവന്ന കളിക്കാരനാണെന്നും അതുപോലൊരു താരം വേറെയുണ്ടാകില്ലെന്നും ബെക്കാം പറയുന്നു. മെസി വേറെ ലെവലാണ്. അതുപേലെത്തന്നെയാണ് റൊണാള്‍ഡോയും. റൊണാള്‍ഡോ മെസിക്കൊപ്പം എത്തില്ലെങ്കിലും ഇവരെക്കഴിഞ്ഞേ മറ്റാരുമുള്ളു. ബെക്കാം പറഞ്ഞു.
2013 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സയെ നേരിട്ട അനുഭവം പങ്കുവെച്ചാണ് ബെക്കാം തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. എല്ലാ നിലയിലും പി.എസ്.ജി മികച്ചു നിക്കുകയായിരുന്നു. രണ്ട് ഗോള്‍ നേടി മുന്നിലുമായിരുന്നു. പക്ഷെ, ആദ്യ പകുതിക്ക് ശേഷം മെസി ഇറങ്ങി. ബാഴ്സ സ്കോര്‍ ചെയ്തു. ഇരു പാതങ്ങളും സമനിലയില്‍ കലാശിച്ചെങ്കിലും ആ എവേ ഗോളിന്‍റെ ബലത്തില്‍ ബാഴ്സ സെമിയിലേക്ക് കടന്നു. ബെക്കാം ഓര്‍മ്മിച്ചെടുത്തു.
Adjust Story Font
16

