Quantcast

'സമ്മര്‍ദം സഹിക്കാനാവാതെ കരഞ്ഞിട്ടുണ്ട്, കളി നിര്‍ത്തണമെന്ന് തോന്നിയിട്ടുണ്ട്'

മോഹന്‍ ബഗാനുമായിട്ടായിരുന്നു 17ാം വയസില്‍ സുനില്‍ ഛേത്രിയുടെ ആദ്യ പ്രൊഫഷണല്‍ കരാര്‍. ഭാവിയിലെ ബൂട്ടിയയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കൗമാരക്കാരന് കുറച്ചൊന്നുമല്ല സമ്മര്‍ദങ്ങള്‍ സഹിക്കേണ്ടി വന്നത്‌

MediaOne Logo

  • Published:

    19 April 2020 5:30 AM GMT

സമ്മര്‍ദം സഹിക്കാനാവാതെ കരഞ്ഞിട്ടുണ്ട്, കളി നിര്‍ത്തണമെന്ന് തോന്നിയിട്ടുണ്ട്
X

കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ കളി ആരംഭിച്ച കാലത്ത് മത്സരങ്ങളുടെ സമ്മര്‍ദം സഹിക്കാനാവാതെ പലതവണ കരഞ്ഞിട്ടുണ്ടെന്ന് ഇന്ത്യകണ്ട മഹാനായ ഫുട്‌ബോള്‍ താരങ്ങളിലൊരാളായ സുനില്‍ ഛേത്രിയുടെ വെളിപ്പെടുത്തല്‍. സമ്മര്‍ദത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ തന്നെ ഉപേക്ഷിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും കുടുംബം നല്‍കിയ പിന്തുണയാണ് തന്നെ കളി തുടരാന്‍ സഹായിച്ചതെന്നും താരം പറയുന്നു.

കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബായ മോഹന്‍ ബഗാനുമായിട്ടായിരുന്നു 17ാം വയസില്‍ സുനില്‍ ഛേത്രിയുടെ ആദ്യ പ്രൊഫഷണല്‍ കരാര്‍. ഭാവിയിലെ ബൂട്ടിയയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കൗമാരക്കാരന് കുറച്ചൊന്നുമല്ല സമ്മര്‍ദങ്ങള്‍ സഹിക്കേണ്ടി വന്നത്. ആദ്യ വര്‍ഷം എളുപ്പമായിരുന്നുവെന്നാണ് ഛേത്രി പറയുന്നത്. 20 -30 മിനുറ്റ് മാത്രമായിരുന്നു കളിപ്പിച്ചിരുന്നത്. എന്നാല്‍ അതിവേഗത്തിലാണ് കൊല്‍ക്കത്ത നിങ്ങളെ ഫുട്‌ബോള്‍ പഠിപ്പിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡോട്ട്‌കോമിനോട് ഛേത്രി പറഞ്ഞു.

ये भी पà¥�ें- മോദി സര്‍ക്കാര്‍ കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ്

'കളിക്കളത്തില്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും കാണികള്‍ അക്ഷമരാകും. പലപ്പോഴും സമ്മര്‍ദം സഹിക്കാനാവാതെ കരഞ്ഞു പോയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ കളിക്കുമ്പോള്‍ തോല്‍വി ഒരു മാര്‍ഗ്ഗമേയല്ല. അവിടെ തീരെ എളുപ്പമല്ല, പല താരങ്ങളും കളി നിര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ തന്നെ പിതാവിനെ വിളിച്ച് കളി തുടരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു' ഛേത്രി പറയുന്നു. കായികതാരങ്ങളായ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും 35കാരനായ ഛേത്രി പറയുന്നു.

താന്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ പിതാവ് കൂടെയുണ്ടായിട്ടുണ്ട്. പലതവണ അദ്ദേഹം തനിക്കൊപ്പം താമസിക്കാനായി വന്നിട്ടുണ്ട്. വിഷമങ്ങളെക്കുറിച്ച് പിതാവിനോട് പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇപ്പോഴിതാ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളി തുടങ്ങിയിട്ട് 18 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഛേത്രി കൂട്ടിച്ചേര്‍ത്തു. നേപാള്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു ഛേത്രിയുടെ മാതാവ്. പിതാവാകട്ടെ ബറ്റാലിയന്‍ ടീമിലെ അംഗവും.

ये भी पà¥�ें- രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 75%പേരും 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍

2005ല്‍ പാകിസ്താനെതിരെയായിരുന്നു സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 115 മത്സരങ്ങള്‍ ഇന്ത്യക്കുവേണ്ട ികളിച്ച ഛേത്രി 72 ഗോളുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഛേത്രി കളിച്ച മത്സരങ്ങളും അടിച്ച ഗോളുകളും ഇന്ത്യന്‍ റെക്കോഡാണ്. സജീവമായ പുരുഷ ഫുട്‌ബോള്‍ താരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക്(99) പിന്നിലായി രണ്ടാമത് സുനില്‍ ഛേത്രിയുണ്ട്. മൂന്നാം സ്ഥാനത്താണ് മെസി(70)യുള്ളത്.

TAGS :

Next Story