കൊവിഡിനായി പ്രത്യേക പദ്ധതിയൊരുങ്ങി, ലാ ലിഗയില്‍ വീണ്ടും പന്തുരുളും
ടീമുകള്‍ മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചാണ് പരിശീലനം ആരംഭിക്കുക. രണ്ടാം ഘട്ടം മുതല്‍ കളിക്കാര്‍ക്ക് വീടുകളില്‍ നിന്നും മാറി ഐസോലേഷനില്‍ കഴിഞ്ഞേ പരിശീലനം നടത്താനാകൂ...

അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ നീക്കങ്ങളാരംഭിച്ചെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ജനുവരി വരെയെങ്കിലും അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്തേണ്ടി വരുമെന്ന് ടീമുകളെ ലാലിഗ അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണിനകം മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്താന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
മെയ് രണ്ടാം വാരത്തോടെ ലാലിഗ ടീമുകള്‍ പരിശീലനം ആരംഭിക്കുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വ്യക്തമായ പദ്ധതിയോടെ മൂന്ന് ഘട്ടങ്ങളിലായായിരിക്കും ടീമുകളുടെ പരിശീലനം. ആദ്യഘട്ടത്തില്‍ വ്യക്തികളായും പിന്നീട് കളിക്കാരുടെ ചെറു സംഘങ്ങളായും മൂന്നാം ഘട്ടത്തില്‍ ടീം ഒന്നിച്ചും പരിശീലനം നടത്തു.
ये à¤à¥€ पà¥�ें- കോവിഡ്; സ്പെയിനിന് കെെത്താങ്ങായി ലാ ലിഗ
രണ്ടാം ഘട്ടം മുതല്‍ കളിക്കാര്‍ക്ക് വീടുകളില്‍ നിന്നും മാറി ഐസോലേഷനില്‍ കഴിഞ്ഞേ പരിശീലനം നടത്താനാകൂ. എല്ലാ ദിവസവും കോവിഡ് ആന്റിബോഡി പരിശോധനകള്‍ കളിക്കാര്‍ക്ക് ഉണ്ടാകും. ഏതെങ്കിലും കളിക്കാരന്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ കളിക്കാരനെ അപ്പോള്‍ തന്നെ നിരീക്ഷണത്തിലാക്കും.
ബാഴ്‌സലോണ കളിക്കാരുടേയും സ്റ്റാഫിന്റേയും ആദ്യപരിശോധന ചൊവ്വാഴ്ച്ച നടക്കുമെന്ന് സ്പാനിഷ് പത്രമായ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറുകളില്‍ വെച്ചായിരിക്കും ഓരോരുത്തരുടേയും സാമ്പിളുകള്‍ ശേഖരിക്കുക. സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഇവരെ വീടുകളിലേക്ക് തന്നെ പറഞ്ഞയക്കുകയും ചെയ്യും.
Adjust Story Font
16

