കൊറോണ ഇംപാക്ട്; ഇനി കളിക്കിടെ തുപ്പിയാല്‍ പണിയാകും
കോവിഡിന് ശേഷം ഫുട്‌ബോള്‍ വീണ്ടും തുടങ്ങുമ്പോള്‍ പഴയതുപോലെയാകില്ല കാര്യങ്ങളെന്നതിന്റെ വ്യക്തമായ സൂചനയാണ് ഫിഫ നല്‍കുന്നത്...

കളിക്കാര്‍ ഓട്ടത്തിനിടെ മൈതാനത്തേക്ക് അലക്ഷ്യമായി തുപ്പുന്നത് ഫുട്‌ബോളില്‍ പതിവു കാഴ്ച്ചയാണ്. എന്നാല്‍ ഈ ശീലം ഇനി തുടരാനാവില്ല. കോവിഡിന് ശേഷം ഫുട്‌ബോള്‍ പുനരാരംഭിക്കുമ്പോള്‍ ഈ 'തുപ്പല്‍' അവസാനിപ്പിക്കണമെന്നാണ് ഫിഫയുടെ മെഡിക്കല്‍ കമ്മറ്റിയുടെ ഉപദേശം. ഇല്ലെങ്കില്‍ കളിക്കാര്‍ക്ക് നേരെ മഞ്ഞക്കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ചാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനിലെ ചര്‍ച്ചകള്‍.
ബ്രിട്ടീഷ് പത്രമായ ദ ടെലഗ്രാഫാണ് ഫിഫയുടെ മെഡിക്കല്‍ കമ്മറ്റിയുടെ ഉപദേശം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതലുകളിലൊന്നാണിത്. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ലീഗുകളും മത്സരങ്ങളും പുനരാരംഭിക്കുമ്പോള്‍ പഴയ പടിയാവില്ലെന്ന സൂചനകള്‍ പലതലത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. അടച്ചിട്ട സ്റ്റേഡിയങ്ങളിലും കര്‍ശന നിരീക്ഷണത്തിലുമാകും ഫുട്‌ബോളിന്റെ തിരിച്ചുവരവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ये à¤à¥€ पà¥�ें- കൊവിഡിനായി പ്രത്യേക പദ്ധതിയൊരുങ്ങി, ലാ ലിഗയില്‍ വീണ്ടും പന്തുരുളും
'ഫുട്‌ബോളില്‍ കളിക്കാര്‍ മൈതാനത്തേക്ക് തുപ്പുന്നത് പതിവാണ്. എന്നാല്‍, ഇതത്ര വൃത്തിയുള്ള കാര്യമല്ല' ഫിഫയുടെ മെഡിക്കല്‍ കമ്മറ്റി അംഗമായ മൈക്കല്‍ ഹോഗെയെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.'ഇത്തരം ശീലങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അത് സാധ്യമാണോ എന്നതാണ് അടുത്ത ചോദ്യം. ഭാവിയില്‍ ഇത്തരക്കാര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കിയേക്കാം. ഇത്തരം ശീലങ്ങള്‍ വൃത്തിക്കുറവിനൊപ്പം കൊറോണ വൈറസ് പടര്‍ത്തുന്നവയുമാണ്' അദ്ദേഹം പറയുന്നു.
ഇപ്പോള്‍ തന്നെ പ്രീമിയര്‍ ലീഗ് അടക്കമുള്ള ഫുട്‌ബോള്‍ ലീഗുകള്‍ കോവിഡിന് ശേഷം ഫുട്‌ബോള്‍ ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കളിക്കാര്‍ തമ്മില്‍ കൈ കൊടുക്കുന്നത് അടക്കം അവസാനിപ്പിക്കണമെന്ന് ഇതില്‍ പറയുന്നുണ്ട്. സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ മൂന്ന് ഘട്ടമായി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കളിക്കാര്‍ മാത്രം പരിശീലനം നടത്തിയും പിന്നീട് ചെറുകൂട്ടങ്ങളായും മൂന്നാം ഘട്ടത്തില്‍ ടീം ഒന്നായും പരിശീലനം നടത്തണമെന്നാണ് നിര്‍ദേശം. ഇതിനിടെ തുടര്‍ച്ചയായി നിശ്ചിത ഇടവേളകളില്‍ കോവിഡ് പരിശോധനകളും ഉണ്ടാകും. കൂട്ടായ പരിശീലനം ആരംഭിക്കുന്ന മുറക്ക് കളിക്കാര്‍ വീടുകളില്‍ നിന്നും അകന്ന് പ്രത്യേകം താമസസ്ഥലങ്ങളില്‍ കഴിയേണ്ടി വരും.
Adjust Story Font
16

