Quantcast

'പെലെയുടെ റെക്കോഡും തകര്‍ത്ത് എക്കാലത്തേയും മികച്ച താരമാകുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം'

വ്യക്തിപരമായ നേട്ടങ്ങള്‍ തനിക്ക് പ്രധാനമാണെന്ന് പരസ്യമായി സമ്മതിക്കുന്ന അപൂര്‍വ്വം സഹതാരങ്ങളിലൊരാളാണ് റൊണാള്‍ഡോ...

MediaOne Logo

  • Published:

    2 May 2020 5:01 AM GMT

പെലെയുടെ റെക്കോഡും തകര്‍ത്ത് എക്കാലത്തേയും മികച്ച താരമാകുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം
X

ഫുട്‌ബോള്‍ ഇതിഹാസതാരം പെലെയുടെ റെക്കോഡും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാവുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലക്ഷ്യമെന്ന് മുന്‍ സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ക്രിസ്റ്റ്യാനോക്കൊപ്പം ആറ് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച ഗാരി നെവില്ലെയാണ് റൊണാള്‍ഡോയുടെ മനസിലിരിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട കരിയറുള്ള റൊണാള്‍ഡോക്ക് അതിനായുള്ള കഠിന പരിശ്രമത്തിലാണെന്നും ഗാരി നെവില്ലെ പറയുന്നു.

മൂന്ന് പ്രീമിയര്‍ ലീഗ്, രണ്ട് ലാലിഗ, അഞ്ച് യൂറോപ്യന്‍ കപ്പ് എന്നിങ്ങനെ നിരവധി കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനും യുവന്റസിനും വേണ്ടി കളിച്ച് റൊണാള്‍ഡോ സ്വന്തം പേരിലാക്കിയിട്ടുള്ളത്.

ये भी पà¥�ें- മെസിയേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പെലെ

അഞ്ച് തവണ ബാലണ്‍ ഡി ഓറും റൊണാള്‍ഡോ നേടിയിട്ടുണ്ട്. റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററായിട്ടാണ് 2018ല്‍ റൊണാള്‍ഡോ മാഡ്രിഡ് വിട്ടത്. സ്വന്തം രാജ്യമായ പോര്‍ച്ചുഗലിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരവും റൊണാള്‍ഡോ തന്നെ. എന്നാല്‍, ഇതുകൊണ്ടൊന്നും തീരുന്നതല്ല റൊണാള്‍ഡോയുടെ സ്വപ്‌നമെന്നാണ് ഗാരി നെവില്ലെ പറയുന്നത്.

ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലുള്ള ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോയുടെ ലക്ഷ്യം. 'വ്യക്തിപരമായ നേട്ടങ്ങള്‍ തനിക്ക് പ്രധാനമാണെന്ന് പരസ്യമായി സമ്മതിക്കുന്ന അപൂര്‍വ്വം സഹതാരങ്ങളിലൊരാളാണ് റൊണാള്‍ഡോ. അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും കഠിനമായ പരിശ്രമങ്ങളുടെ ഫലമാണ്.

ഓരോ വര്‍ഷവും തന്റെ പ്രൊഫഷണലിസം അദ്ദേഹം വര്‍ധിപ്പിക്കുകയാണ്. പെലെയുടെ റെക്കോഡ് മറികടക്കാന്‍ റൊണാള്‍ഡോക്ക് പദ്ധതിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരനാവുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമായി റൊണാള്‍ഡോ കരുതുന്നത്' ഗാരി നെവില്ലെ പറയുന്നു.

TAGS :

Next Story