Quantcast

പ്രതിഫലം പകുതി മതി, ബാഴ്‌സയിലെത്താന്‍ നെയ്മറുടെ അറ്റകൈ പ്രയോഗം

പി.എസ്.ജിയില്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി പ്രതിഫലത്തില്‍ ബാഴ്‌സയില്‍ കളിക്കാനുള്ള സന്നദ്ധത നെയ്മര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍...

MediaOne Logo

  • Published:

    4 May 2020 8:48 AM GMT

പ്രതിഫലം പകുതി മതി, ബാഴ്‌സയിലെത്താന്‍ നെയ്മറുടെ അറ്റകൈ പ്രയോഗം
X

മാസങ്ങളായി ഫുട്‌ബോള്‍ ലോകത്തു നിന്നും വരുന്ന ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് നെയ്മറുടേത്. ബാഴ്‌സലോണയിലേക്ക് നെയ്മറെ തിരിച്ചെത്തിക്കാന്‍ മെസി അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നൗകാമ്പിലേക്ക് തിരിച്ചെത്താന്‍ വന്‍ വിട്ടുവീഴ്ച്ചക്ക് നെയ്മര്‍ തന്നെ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പി.എസ്.ജിയില്‍ നിന്നും ബാഴ്‌സലോണയിലേക്ക് മടങ്ങാനായി പ്രതിഫലത്തിന്റെ 50 ശതമാനം കുറക്കാന്‍ നെയ്മര്‍ തയ്യാറായതായെന്നാണ് സ്പാനിഷ് സ്‌പോര്‍ട്‌സ് ഡെയ്‌ലിയായ മുണ്ടോ ഡിപോര്‍ട്ടിവോ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

നിലവില്‍ ആഴ്ചയില്‍ ആറ് ലക്ഷം പൗണ്ട് ആണ് നെയ്മറുടെ പി.എസ്.ജിയിലെ പ്രതിഫലം. ഇത് ബാഴ്‌സലോണയില്‍ മൂന്ന് ലക്ഷം പൗണ്ടാക്കി കുറക്കാനുള്ള സന്നദ്ധത നെയ്മര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ അടക്കമുള്ള പി.എസ്.ജി താരങ്ങള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഫലം വെട്ടിക്കുറക്കാന്‍ സമ്മതിച്ചിരുന്നില്ല.

2017ല്‍ 198 ദശലക്ഷം പൗണ്ടിന്റെ റെക്കോഡ് തുകക്കാണ് നെയ്മറെ പാരിസ് സെന്റ് ജര്‍മ്മന്‍ ബാഴ്‌സലോണയില്‍ നിന്നും വാങ്ങുന്നത്. 2022വരെയാണ് നെയ്മര്‍ക്ക് പി.എസ്.ജിയുമായുള്ള കരാര്‍. ഇത് 2025 വരെയാക്കാനുള്ള ക്ലബിന്റെ വാഗ്ദാനം നെയ്മര്‍ തള്ളിക്കളഞ്ഞിരുന്നു. താരം പുറത്തുപോവാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് നെയ്മറിന്റെ വിടുതല്‍തുക 132 ദശലക്ഷം പൗണ്ടായി പി.എസ്.ജി കുറക്കാനും സാധ്യതയുണ്ടെന്ന് മുണ്ടോ ഡിപ്പോര്‍ട്ടിവോ റിപ്പോര്‍ട്ടു ചെയ്യുന്നു.

നെയ്മറെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്‌സലോണ നേരത്തെ ആരംഭിച്ചിരുന്നു. കൂട്ടത്തില്‍ ഇന്റര്‍മിലാന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ ലോട്ടാറോ മാര്‍ട്ടിനസിനേയും വാങ്ങാനുള്ള ശ്രമം ബാഴ്‌സ നടത്തുന്നുണ്ട്. 98 ദശലക്ഷം പൗണ്ടാണ് മാര്‍ട്ടിനസിന്റെ വിടുതല്‍ തുക. മാര്‍ട്ടിനസിനേയും നെയ്മറേയും ഒരുമിച്ചുവാങ്ങാനുള്ള ശേഷി നിലവിലെ സാഹചര്യത്തില്‍ ബാഴ്‌സലോണക്കില്ലെന്നതാണ് മറ്റൊരു വസ്തുത. കോവിഡിനെ തുടര്‍ന്ന് 124 ദശലക്ഷം പൗണ്ട് നഷ്ടം ബാഴ്‌സലോണക്കുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

ये भी पà¥�ें- ബാഴ്‌സലോണയുടെ ‘രഹസ്യ സന്ദേശങ്ങള്‍’ വായിച്ച ഹാക്കര്‍മാര്‍ പറയുന്നു, നെയ്മര്‍ വരും

പി.എസ്.ജിയില്‍ മികച്ച ഫോമിലാണ് 28കാരനായ നെയ്മര്‍ കളിക്കുന്നത്. സീസണില്‍ 22 കളികളില്‍ നിന്നും നെയ്മര്‍ 18 ഗോളുകള്‍ നേടുകയും 10 അസിസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. കൊറോണയെ തുടര്‍ന്ന് മത്സരങ്ങള്‍ തുടരാനാവാത്ത സാഹചര്യത്തില്‍ ലീഗ് വണ്‍ ചാമ്പ്യന്മാരായി പി.എസ്.ജിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി ക്വാര്‍ട്ടറിലെത്തിയിട്ടുമുണ്ട്.

TAGS :

Next Story