ആറാഴ്ച്ചയിലേറെ പോസിറ്റീവ്, ഒടുവില്‍ കോവിഡ് മോചിതനായി ഡിബാല
മാര്‍ച്ച് 22നാണ് 26കാരനായ ഡിബാലക്കും പെണ്‍സുഹൃത്ത് ഒറിയാനക്കും കോവിഡ് സ്ഥിരീകരിച്ചത്...

ആറ് ആഴ്ച്ചയിലേറെ കോവിഡ് 19 രോഗബാധിതനായി കഴിഞ്ഞശേഷം പൗലോ ഡിബാല ഒടുവില്‍ രോഗമോചിതനായി. ഏറെ ബുദ്ധിമുട്ടിച്ച കോവിഡ് കാലത്തിന് അറുതിയായെന്ന് ബുധനാഴ്ച്ചയാണ് യുവന്റസ് താരം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച മൂന്ന് യുവന്റസ് താരങ്ങളിലൊരാളാണ് ഡിബാല. മറ്റു രണ്ടുപേര്‍ക്കും നേരത്തെ കോവിഡ് ഭേദമായിരുന്നു.
ഇറ്റാലിയന്‍ താരം ഡാനിയേല റുഗാനിക്കും ഫ്രാന്‍സിന്റെ മറ്റൗഡിക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. മാര്‍ച്ച് 11നായിരുന്നു റുഗാനിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. റുഗാനിയും മറ്റൗഡിയും ഏപ്രില്‍ മധ്യത്തോടെ കോവിഡ് രോഗത്തിന്റെ പിടിയില്‍ നിന്നും പുറത്തുവന്നു. എന്നാല്‍ അപ്പോഴും ഡിബാല കോവിഡ് പോസിറ്റീവായി തുടരുകയായിരുന്നു.
മാര്‍ച്ച് 22നാണ് 26കാരനായ ഡിബാലക്കും പെണ്‍സുഹൃത്ത് ഒറിയാനക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. മറ്റു രണ്ട് യുവന്റസ് താരങ്ങളെ അപേക്ഷിച്ച് രോഗത്തിന്റെ ഗുരുതരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഡിബാലക്കായിരുന്നു. മാത്രമല്ല ഒന്നരമാസത്തോളം കോവിഡ് പോസിറ്റീവായി തന്നെ തുടരുകയും ചെയ്തു. ഒടുവില്‍ നീണ്ട ആറാഴ്ച്ചകള്‍ക്കു ശേഷം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവായി. യുവന്റസും ഡിബാല കോവിഡില്‍ നിന്നും മുക്തനായ വിവരം പങ്കുവെച്ചിട്ടുണ്ട്.
Adjust Story Font
16

