Quantcast

കോഹ്‌ലിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ ചേത്രിക്കെതിരെ വംശീയാധിക്ഷേപം

ഇരുവരുടേയും ഇന്‍സ്റ്റഗ്രാം ലൈവ് ആരാധകര്‍ക്ക് ഓര്‍മ്മിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെങ്കിലും കൂട്ടത്തില്‍ കമന്റായി വന്ന വംശീയാധിക്ഷേപം വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു.

MediaOne Logo

  • Published:

    20 May 2020 8:53 AM GMT

കോഹ്‌ലിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ ചേത്രിക്കെതിരെ വംശീയാധിക്ഷേപം
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്കെതിരെ വംശീയാധിക്ഷേപം. ഡല്‍ഹിയില്‍ നിന്നുള്ള കോഹ്‌ലിയും ചേത്രിയും രണ്ട് കായിക ഇനങ്ങളിലാണെങ്കിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. ഇരുവരുടേയും ഇന്‍സ്റ്റഗ്രാം ലൈവ് ആരാധകര്‍ക്ക് ഓര്‍മ്മിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെങ്കിലും കൂട്ടത്തില്‍ കമന്റായി വന്ന വംശീയാധിക്ഷേപം വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഞായറാഴ്ച നടന്ന ഇന്‍സ്റ്റഗ്രാം ലൈവിനിടെ 'ഈ നേപാളി ആരാണ്' എന്ന ചോദ്യവുമായി 'yasharma.official' എന്ന യൂസര്‍ രംഗത്തെത്തുകയായിരുന്നു. ഇയാളുടെ വംശീയാധിക്ഷേപത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈകാതെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ലോകത്ത് ഏറ്റവും കൂടുതല്‍ വംശീയാധിക്ഷേപങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞായിരുന്നു ഒരു ട്വീറ്റ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ സമാനമായ വംശീയാധിക്ഷേപങ്ങള്‍ നടത്തുന്നതിനെതിരെ നേരത്തെ തന്നെ സുനില്‍ ചേത്രി പ്രതിരിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതും തെറ്റാണെന്നാണ് ചേത്രി പറഞ്ഞത്.

സുനില്‍ ചേത്രി

കഴിഞ്ഞ ആഴ്ച്ചയില്‍ മുന്‍ അഴ്‌സണല്‍ മുന്നേറ്റക്കാരന്‍ ഇയാന്‍ റൈറ്റിന് നേരെയും വംശീയാധിക്ഷേപം റിപ്പോര്‍ട്ടു ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു കൗമാരക്കാരനായിരുന്നു അധിക്ഷേപം ചൊരിഞ്ഞത്. 'ഞാന്‍ സാധാരണ ഇത്തരം സന്ദേശങ്ങളെ ശ്രദ്ധിക്കാറില്ല. പക്ഷേ ഇതെന്നെ വേദനിപ്പിക്കുന്നുണ്ട്. കാരണം സന്ദേശം അയച്ചിരിക്കുന്നത് ഒരു കുട്ടിയാണ്'

TAGS :

Next Story