Quantcast

പ്രീമിയര്‍ ലീഗ്: ആറാംഘട്ട പരിശോധനയില്‍ ആര്‍ക്കും കോവിഡില്ല

ആറാംഘട്ടത്തില്‍ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി ശേഖരിച്ച 1195 കളിക്കാരുടേയും മറ്റ് ഒഫീഷ്യലുകളുടേയും സാംപിളുകളാണ് കോവിഡ് നെഗറ്റീവായിരിക്കുന്നത്...

MediaOne Logo

  • Published:

    7 Jun 2020 3:51 PM IST

പ്രീമിയര്‍ ലീഗ്: ആറാംഘട്ട പരിശോധനയില്‍ ആര്‍ക്കും കോവിഡില്ല
X

ജൂണ്‍ 17ന് വീണ്ടും പുനരാരംഭിക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ആശ്വാസമായി പുതിയ കോവിഡ് പരിശോധനാഫലം. ഏറ്റവും ഒടുവില്‍ നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവായില്ല. ആറാംഘട്ടത്തില്‍ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി ശേഖരിച്ച 1195 കളിക്കാരുടേയും മറ്റ് ഒഫീഷ്യലുകളുടേയും സാംപിളുകളാണ് കോവിഡ് നെഗറ്റീവായിരിക്കുന്നത്.

ഇക്കാര്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ ഔദ്യോഗികമായി തന്നെ അറിയിക്കുകയും ചെയ്തു. ഇതുവരെ ആറ് ഘട്ടങ്ങളിലായി നടത്തിയ 6274 പരിശോധനകളില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രീമിയര്‍ ലീഗ് ഘട്ടം ഘട്ടമായാണ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായാണ് കോവിഡ് പരിശോധനകള്‍ ആരംഭിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബുകള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ രണ്ട് തവണ കോവിഡ് പരിശോധനകള്‍ നടത്താനാണ് തീരുമാനം. മാര്‍ച്ചിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിയത്. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍ പുനരാരംഭിക്കുക.

TAGS :

Next Story