Quantcast

രണ്ടാം പകുതിയിലെ തണുപ്പന്‍ കളി, റയല്‍ മാഡ്രിഡ് താരങ്ങളോട് ചൂടായി സിദാന്‍

മത്സരശേഷം കളിക്കാരെ പരിശീലകര്‍ ശകാരിക്കുന്നത് പൊതുവേ സാധാരണമല്ല. എന്നാല്‍ അത്തരമൊരു അസാധാരണ കാഴ്ച്ചക്കാണ് റയല്‍ മാഡ്രിഡ് ഡ്രെസിംഗ് റൂം സാക്ഷിയായത്...

MediaOne Logo

  • Published:

    15 Jun 2020 11:36 AM GMT

രണ്ടാം പകുതിയിലെ തണുപ്പന്‍ കളി, റയല്‍ മാഡ്രിഡ് താരങ്ങളോട് ചൂടായി സിദാന്‍
X

ലാലിഗയിലെ കോവിഡ് ഇടവേളക്ക് ശേഷമുള്ള മത്സരത്തില്‍ എയ്ബറിനെതിരെ ഞായറാഴ്ച്ച 3-1ന്റെ ജയം റയല്‍മാഡ്രിഡ് നേടിയിരുന്നു. എന്നാല്‍, ഈ മത്സരത്തിലെ രണ്ടാം പകുതിയിലെ റയലിന്റെ പ്രകടനത്തില്‍ മറ്റു പലരേയും പോലെ പരിശീലകന്‍ സിനെദിന്‍ സിദാനും ഒട്ടും സന്തോഷവാനല്ല. മത്സരശേഷം റയല്‍ മാഡ്രിഡ് താരങ്ങളെ നിര്‍ത്തിപൊരിക്കുകയായിരുന്നു സിദാനെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

മത്സരശേഷം കളിക്കാരെ പരിശീലകര്‍ ശകാരിക്കുന്നത് പൊതുവേ സാധാരണമല്ല. എന്നാല്‍, റയല്‍ മാഡ്രിഡിന്റെ എസ്റ്റേഡിയോ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ സ്‌റ്റേഡിയത്തിന്റെ ഡ്രസിംഗ് റൂം അത്തരമൊരു കാഴ്ച്ചക്ക് സാക്ഷിയായെന്നാണ് മാര്‍ക റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ടാം പകുതിയില്‍ ടീമിന്റെ ഒത്തിണക്കമില്ലാതെയും അലസമായ കളിയുമാണ് സിദാനെ ചൊടിപ്പിച്ചത്.

ഇതേക്കുറിച്ച് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ 'ഒന്നാംപകുതിയില്‍ മികച്ച കളിയായിരുന്നു. മൂന്ന് ഗോളിന് മുന്നിലെത്തുകയും ചെയ്തു. ചിലപ്പോള്‍ ഞങ്ങള്‍ അല്‍പം അയഞ്ഞതാകാം' എന്ന ഒഴുക്കന്‍ മറുപടിയാണ് സിദാന്‍ നല്‍കിയത്. പിന്നീട് ഡ്രസിംഗ് റൂമിലെത്തിയ സിദാന്‍ ടീമിന്റെ പ്രകടനത്തിലെ നിരാശ ഒട്ടും മറച്ചുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടവേളക്ക് ശേഷമുള്ള മത്സരമല്ലേ എന്ന പരിഗണന നല്‍കി ഇത് വിട്ടുകളയാതിരുന്നതിന് മറ്റൊരു കാരണവുമുണ്ട്. പല മത്സരങ്ങളിലും രണ്ടാം പകുതിയില്‍ അയഞ്ഞ കളി പുറത്തെടുക്കുന്ന വിമര്‍ശനം റയല്‍ മാഡ്രിഡിന് നേരത്തെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

ये भी पà¥�ें- ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം കുറച്ച് റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ലെവന്റക്കും ഗ്രാനെഡക്കുമെതിരായ മത്സരങ്ങളിലും ഇതേ പ്രശ്‌നമുണ്ടായിട്ടുണ്ട്. ലെവന്റക്കെതിരെ 3-0ത്തിന് മുന്നിട്ട് നിന്ന ശേഷം 3-2നാണ് മത്സരം അവസാനിപ്പിച്ചത്. ഗ്രാനെഡക്കെതിരെ 3-0ത്തിലെത്തിയശേഷം 4-2നായിരുന്നു ജയം. ഈ രണ്ടാം പകുതിയിലെ അലസതക്ക് ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് സിദാന്റെ റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഒരു പാഠം ചൊല്ലിക്കൊടുത്തിരിക്കുന്നത്.

TAGS :

Next Story