Quantcast

ലാലിഗ; ഏറ്റവും കൂടുതല്‍ പെനല്‍റ്റി ഗോളില്‍ മെസി രണ്ടാമത്, ഒന്നാമനെ നിങ്ങളറിയും

ലാലിഗയിലെ തന്റെ 56ാമത് പെനല്‍റ്റി ഗോളാണ് മെസി ലെഗാനെസിനെതിരെ നേടിയത്...

MediaOne Logo

  • Published:

    17 Jun 2020 10:01 AM GMT

ലാലിഗ; ഏറ്റവും കൂടുതല്‍ പെനല്‍റ്റി ഗോളില്‍ മെസി രണ്ടാമത്, ഒന്നാമനെ നിങ്ങളറിയും
X

ലെഗാനെസിനെതിരായ മത്സരം ബാഴ്‌സലോണയുടെ സമ്പൂര്‍ണ്ണ വരുതിയിലായത് മെസിയുടെ 68ാം മിനുറ്റിലെ ഗോളിലൂടെയാണ്. ബോക്‌സില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി മെസി തന്നെയാണ് ഗോളാക്കി മാറ്റിയതും. ഇതോടെ ലാലിഗയില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി ഗോളുകള്‍ നേരിടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡിനൊപ്പവും മെസിയെത്തി.

ये भी पà¥�ें- അന്‍സു ഫാറ്റി തിളങ്ങി, ബാഴ്‌സലോണക്ക് ഇരട്ടഗോള്‍ ജയം

ലാലിഗയിലെ തന്റെ 56ാമത് പെനല്‍റ്റി ഗോളാണ് മെസി ലെഗാനെസിനെതിരെ നേടിയത്. അത്‌ലറ്റികോ മാഡ്രിഡിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്നേറ്റക്കാരനായിരുന്ന മെക്‌സിക്കന്‍ സൂപ്പര്‍താരം ഹ്യൂഗൊ സാഞ്ചെസിനൊപ്പമാണ് മെസിയെത്തിയിരിക്കുന്നത്. ഒന്നാമതുള്ള പെനല്‍റ്റി സ്‌പെഷലിസ്റ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 61 ഗോളുകളാണ് സ്പാനിഷ് ലീഗില്‍ പെനല്‍റ്റിയിലൂടെ നേടിയിരിക്കുന്നത്.

മെസിയേക്കാള്‍ പെനല്‍റ്റി ഗോളാക്കുന്നതില്‍ ഒരു പടി മുന്നിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നാണ് കണക്കുകകള്‍ കാണിക്കുന്നത്. 2018ല്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് പോകും മുമ്പ് ആകെ ലാലിഗയില്‍ 11 പെനല്‍റ്റികളാണ് റൊണാള്‍ഡോ പാഴാക്കിയത്. 32കാരനായ മെസിയാകട്ടെ ഇതുവരെ 12 സ്‌പോട്ട് കിക്കുകള്‍ ലാലിഗയില്‍ പാഴാക്കിയിട്ടുണ്ട്.

TAGS :

Next Story