റൊണാള്‍ഡോ ഷൂട്ടൗട്ടില്‍ കിക്കെടുക്കാതിരുന്നതിന് പിന്നിലെ സ്വാര്‍ഥത
സമ്മര്‍ദഘട്ടത്തില്‍ ടീമിന് മാതൃകയാകേണ്ടതിന് പകരം സ്വന്തം നേട്ടത്തിന്‍ ശ്രമിച്ച റൊണാള്‍ഡോയെ 'ഫുട്‌ബോളിലെ ഏറ്റവും സ്വാര്‍ഥനായ കളിക്കാരന്‍' എന്നാണ് ഒരു വിമര്‍ശകന്‍ വിശേഷിപ്പിച്ചത്...

കോപ ഇറ്റാലിയ ഫൈനലില്‍ നാപോളിക്കെതിരായ ഷൂട്ടൗട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യം കിക്ക് എടുക്കാതിരുന്നതിനെതിരെ വിമര്‍ശം ശക്തമാകുന്നു. യുവന്റസ് ടീമിലെ സൂപ്പര്‍താരവും പെനല്‍റ്റി സ്‌പെഷലിസ്റ്റുമായ റൊണാള്‍ഡോ ആദ്യ കിക്ക് എടുക്കാതിരുന്നത് സ്വാര്‍ഥത മൂലമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശം. സമ്മര്‍ദഘട്ടത്തില്‍ ടീമിന് മാതൃകയാകേണ്ടതിന് പകരം സ്വന്തം നേട്ടത്തിന്‍ ശ്രമിച്ച റൊണാള്‍ഡോയെ 'ഫുട്‌ബോളിലെ ഏറ്റവും സ്വാര്‍ഥനായ കളിക്കാരന്‍' എന്നാണ് ഒരു ഫുട്‌ബോള്‍ ആരാധകന്‍ വിശേഷിപ്പിച്ചത്.
ये à¤à¥€ पà¥�ें- നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്, ഫൈനലുകളില്‍ തുടര്‍ച്ചയായി റൊണാള്‍ഡോ തോല്‍ക്കുന്നത് ആദ്യം
യുവന്റസ് നാപോളി ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. യുവന്റസിന് വേണ്ടി ആദ്യ കിക്കെടുത്ത ഡിബാലയുടെ അടി നാപോളി ഗോളി തട്ടിയകറ്റുകയും നിര്‍ണ്ണായകമായ രണ്ടാം അവസരം ഡാനിലോയുടെ പുറത്തേക്കടിച്ച് കളയുകയുമായിരുന്നു. ആദ്യം കിക്കെടുത്ത നാപോളി താരങ്ങള്‍ ലഭിച്ച നാല് അവസരങ്ങളും ഗോളാക്കി മാറ്റിയതോടെ ജയവും കിരീടവും സ്വന്തമാക്കി.
പെനല്‍റ്റി സ്‌പെഷലിസ്റ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്തുകൊണ്ട് നിര്‍ണ്ണായകഘട്ടത്തില്‍ ടീമിന്റെ രക്ഷക്കെത്തിയില്ലെന്ന് അപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യമാണ്. അവസാനത്തെ കിക്കെടുത്ത് യുവന്റസിന് കിരീടം ഉറപ്പിച്ചെന്ന പേരിനുവേണ്ടിയാണ് റൊണാള്‍ഡോ ശ്രമിച്ചതെന്നാണ് പലരുടേയും വിമര്‍ശം. ഇതിനെ സാധൂകരിക്കാനായി നേരത്തെ രണ്ട് തവണ റൊണാള്‍ഡോ ഷൂട്ടൗട്ടില്‍ കിക്കെടുക്കാതെ ടീമിനെ തോല്‍പിച്ച അവസരങ്ങളും ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
സമ്മര്‍ദഘട്ടങ്ങളെ സുന്ദരമായി അതിജീവിക്കാനാകുമെന്ന ശേഷി പലകുറി തെളിയിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ഗോളാക്കി സഹതാരങ്ങള്‍ ഊര്‍ജ്ജം പകരുകയായിരുന്നു സൂപ്പര്‍താരം ചെയ്യേണ്ടിയിരുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
Adjust Story Font
16

