Quantcast

ബാഴ്‌സലോണ ലാലിഗ കിരീടം നേടാന്‍ സാധ്യത കുറവെന്ന് പിക്വെ

ലീഗില്‍ എട്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് നിലവിലെ ഫോം തുടര്‍ന്നാല്‍ ബാഴ്‌സലോണക്ക് ലാലിഗ കിരീടം നേടാന്‍ സാധ്യതയില്ലെന്ന് പിക്വെ പറഞ്ഞിരിക്കുന്നത്...

MediaOne Logo

  • Published:

    20 Jun 2020 10:42 AM GMT

ബാഴ്‌സലോണ ലാലിഗ കിരീടം നേടാന്‍ സാധ്യത കുറവെന്ന് പിക്വെ
X

ബാഴ്‌സലോണ ലാലിഗ കിരീടം നേടാനുള്ള സാധ്യതകള്‍ കുറവാണെന്ന് തുറന്നു സമ്മതിച്ച് പ്രതിരോധതാരം ജെറാര്‍ഡ് പിക്വെ. സെവില്ലയുമായി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരശേഷമാണ് പിക്വെയുടെ പ്രതികരണം. നിലവില്‍ ബാഴ്‌സലോണക്ക് 30 കളികളില്‍ നിന്നും 65 പോയിന്റും റയല്‍ മാഡ്രിഡിന് 29 കളികളില്‍ നിന്നും 62 പോയിന്റുമാണുള്ളത്.

ये भी पà¥�ें- ബാഴ്‌സലോണക്ക് സമനില, റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ വീണ്ടും സജീവം

ലീഗില്‍ എട്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് നിലവിലെ ഫോം തുടര്‍ന്നാല്‍ ബാഴ്‌സലോണക്ക് ലാലിഗ കിരീടം നേടാന്‍ സാധ്യതയില്ലെന്ന് പിക്വെ പറഞ്ഞിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാന്‍ തങ്ങള്‍ ആവും വിധം ശ്രമിക്കുമെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് ഇനി പോയിന്റ് നഷ്ടപ്പെടുത്താനുള്ള സാധ്യത കുറവാണെന്നുമാണ് പിക്വെയുടെ വിലയിരുത്തിയത്. റയല്‍ മാഡ്രിഡ് ഞായറാഴ്ച്ച റയല്‍ സോസിഡാസിനെ നേരിടാനിരിക്കയാണ്. മത്സരം ജയിച്ചാല്‍ റയലിന് നേര്‍ക്കുനേര്‍ കളിച്ച മത്സര ഫലങ്ങളുടെ ആനുകൂല്യത്തില്‍ ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാകും.

''സെവില്ലക്കെതിരെ മികച്ച മത്സരമായിരുന്നു. ഞങ്ങള്‍ മോശമായല്ല കളിച്ചത്. പക്ഷേ, രണ്ട് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയെന്ന തോന്നലുണ്ട്. ഞങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ അവസാനത്തേക്ക് ക്ഷീണിച്ച പോലെയും തോന്നി. അവര്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ്. അതുകൊണ്ടു തന്നെ ഈ ഫലം അത്ഭുതപ്പെടുത്തിയെന്നും പറയാനാവില്ല''
ജെറാര്‍ഡ് പിക്വെ

സെവില്ലക്കെതിരെ ജയിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പിക്വെ അങ്ങനെ പറഞ്ഞതെന്നാണ് ബാഴ്‌സ പരിശീലകന്‍ സെറ്റിയന്‍ പ്രതികരിച്ചത്. ഭാവിയില്‍ പിക്വെക്ക് തിരുത്തി പറയേണ്ടി വരുമെന്നും എല്ലാ കളികളും റയല്‍ ജയിക്കാന്‍ പോകുന്നില്ലെന്നും സെറ്റിയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

TAGS :

Next Story