അഴ്‌സണലിന് ബ്രിങ്ടണ്‍ ഷോക്ക്
ബ്രിങ്ടണിന്റെ വിജയമുറപ്പിച്ച നീല്‍ മൗപേയുടെ ഗോളിന് പിന്നാലെ റഫറി ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. പിന്നാലെ അഴ്‌സണല്‍ താരങ്ങളും നീല്‍ മൗപേയും കൊമ്പുകോര്‍ക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി...

പ്രീമിയര്‍ ലീഗില്‍ അഴ്‌സണലിനെ അവസാന നിമിഷ ഗോളില്‍ അട്ടിമറിച്ച് ബ്രിങ്ടണ്‍. തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്ന ബ്രിങ്ടണ്‍ 2-1നാണ് അഴ്‌സണലിനെ തോല്‍പിച്ചത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ അഴ്‌സണലിനെതിരെ രണ്ട് വിജയങ്ങള്‍ നേടാനും ബ്രിങ്ടണായി.
95ാം മിനുറ്റിലായിരുന്നു ബ്രിങ്ടണിന്റെ വിജയമുറപ്പിച്ച നീല്‍ മൗപേയുടെ ഗോള്‍. ഫൈനല്‍ വിസിലിനു പിന്നാലെ അഴ്‌സണല്‍ താരങ്ങളും നീല്‍ മൗപേയും കൊമ്പുകോര്‍ക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി. നിര്‍ണ്ണായക ഗോള്‍ നേടിയ മൗപേ തന്നെയായിരുന്നു നേരത്തെ അഴ്‌സണല്‍ ഗോളി ബെര്‍ണാഡ് ലെനോ പരിക്കേറ്റ് പിന്മാറിയതിനും കാരണമായത്.
മത്സരത്തിന്റെ 68ാം മിനുറ്റില്‍ അഴ്‌സണലാണ് ആദ്യം ഗോളടിച്ചത്. വലതുപാര്‍ശ്വത്തിലൂടെ മുന്നേറി വന്ന നിക്കോളസ് പെപ്പെയുടെ ഇടംകാലനടിയാണ് അഴ്‌സണലിന് മുന്‍തൂക്കം നല്‍കിയത്. ഏഴ് മിനുറ്റിന് ശേഷം ഡങ്കിലൂടെ ബ്രിങ്ടണ്‍ തിരിച്ചടിച്ചു. സോളി മാര്‍ച് എടുത്ത ഷോട്ട് കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍.
മാഞ്ചസ്റ്റര്‍ സിറ്റിയോട് മൂന്ന് ഗോളിന് തോറ്റ ടീമില്‍ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് അഴ്‌സണല്‍ ബ്രിങ്ടണെതിരെ ഇറങ്ങിയത്. ഏഴാം മിനുറ്റില്‍ സാകയുടെ വലംകാലുകൊണ്ടുള്ള അടി ബ്രിങ്ടണ്‍ ബാറില്‍ തട്ടി തെറിച്ചു. ടോപ് സ്‌കോറര്‍ ഒബമയാങിന്റെ 53ാം മിനുറ്റിലെ ഗോള്‍ വാര്‍ പരിശോധനയില്‍ ഒഴിവാക്കിയതും ഗണ്ണേഴ്‌സിന് തിരിച്ചടിയായി.
മൗപേയും അഴ്‌സണല്‍ ഗോളി ബെര്‍ണാഡ് ലെനോയും ആദ്യ പകുതിയിലാണ് 23കാരന്‍ മൗപേയും അഴ്‌സണല്‍ ഗോളി ബെര്‍ണാഡ് ലെനോയും തമ്മില്‍ കൂട്ടിയിടിയുണ്ടായത്. കാല്‍ മുട്ടിന് പരിക്കേറ്റ് വേദനകൊണ്ടു പുളഞ്ഞ ലെനോയെ പിന്നീട് സ്‌ട്രെക്ചറിലാണ് കൊണ്ടുപോയത്. സീസണിലെ ബാക്കി മത്സരങ്ങളിലും ലെനോക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. പകരമെത്തിയ ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ തലക്ക് മുകളിലൂടെയാണ് മൗപേ 95ാം മിനുറ്റില്‍ റാഞ്ചിയെടുത്ത പന്ത് അഴ്‌സണല്‍ വലയിലെത്തിച്ചത്.
താന്‍ ബോധപൂര്‍വ്വം ലെനോയെ ഫൗള്‍ ചെയ്തതല്ലെന്നും പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാണെന്നുമാണ് മൗപേ മത്സരശേഷം പറഞ്ഞത്. മത്സരത്തിന്റെ ഇടവേളയില്‍ അഴ്‌സണല്‍ പരിശീലകനെ കണ്ട് ഫൗളിന്റെ പേരില്‍ ക്ഷമ ചാദിച്ചെന്നും മൗപേ പറഞ്ഞു.
ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കിയ ബ്രിങ്ടണ്‍ തരം താഴ്ത്തല്‍ മേഖലയില്‍ നിന്നും നാല് പോയിന്റ് മുകളിലെത്തി. അപ്രതീക്ഷിത തോല്‍വിയില്‍ അഴ്‌സണല്‍ ടോട്ടന്നത്തിന് രണ്ട് പേയിന്റ് താഴെയാവുകയും ചെയ്തു.
Adjust Story Font
16

