Quantcast

ഗാലറിയില്‍ ബിന്‍ ലാദന്‍! ഇംഗ്ലീഷ് ക്ലബ് വിവാദത്തില്‍

മേലില്‍ ഇത്തരം കൈപ്പിഴകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ലീഡ്‌സ് യുണൈറ്റഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്...

MediaOne Logo

  • Published:

    25 Jun 2020 4:15 PM GMT

ഗാലറിയില്‍ ബിന്‍ ലാദന്‍! ഇംഗ്ലീഷ് ക്ലബ് വിവാദത്തില്‍
X

കോവിഡിനെ തുടര്‍ന്ന് കാണികള്‍ക്ക് പ്രവേശനമില്ലാത്ത അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇംഗ്ലണ്ടില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്. പല ഇംഗ്ലീഷ് ക്ലബുകളും ഗാലറിയില്‍ കാണികള്‍ക്ക് പകരം മനുഷ്യരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ കൂട്ടത്തിലാണ് അല്‍ഖാഇദ തലവന്‍ ബിന്‍ ലാദന്റെ പടവും ഇടം പിടിച്ചത്. സംഭവം വിവാദമായതോടെ ലീഡ്‌സ് യുണൈറ്റഡ് അധികൃതര്‍ ഇടപെടുകയും ചിത്രം മാറ്റുകയും ചെയ്തു.

ബ്രിട്ടീഷ് മാധ്യമങ്ങളാണ് കാണികളുടെ കൂട്ടത്തിലെ ബിന്‍ലാദനെ കയ്യോടെ പൊക്കിയത്. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ലീഡ്‌സ് യുണൈറ്റഡ് അധികൃതര്‍ ഇടപെട്ട് ബിന്‍ ലാദന്റെ ചിത്രം നീക്കം ചെയ്യുകയായിരുന്നു. മേലില്‍ ഇത്തരം കൈപ്പിഴകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.

കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടര്‍ന്ന് പല ഫുട്‌ബോള്‍ ക്ലബുകളും തങ്ങളുടെ ആരാധകരില്‍ നിന്ന് ചിത്രങ്ങള്‍ സ്വീകരിക്കുകയും അവരുടെ കട്ടൗട്ടുകള്‍ ഗാലറിയില്‍ നിരത്തുകയും ചെയ്തിട്ടുണ്ട്. ചില ടീമുകള്‍ ഗാലറിയുടെ ഭാഗമായി വലിയ സ്‌ക്രീനുകളില്‍ തല്‍സമയം കാണികള്‍ കളി കാണുന്നത് സ്ട്രീം ചെയ്തുകൊണ്ട് കോവിഡ് കാലത്ത് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story