Quantcast

ആഘോഷങ്ങള്‍ അതിരുവിടുന്നു, ആരാധകര്‍ക്ക് ലിവര്‍പൂളിന്റെ മുന്നറിയിപ്പ്

ലിവര്‍പൂള്‍ ആരാധകര്‍ കൂട്ടമായി തെരുവിലിറങ്ങിയതിനെതിരെ മെര്‍സിസെയ്ഡ് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്...

MediaOne Logo

  • Published:

    27 Jun 2020 4:23 PM GMT

ആഘോഷങ്ങള്‍ അതിരുവിടുന്നു, ആരാധകര്‍ക്ക് ലിവര്‍പൂളിന്റെ മുന്നറിയിപ്പ്
X

പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആഘോഷിക്കാനായി കൂട്ടമായി തെരുവിലിറങ്ങരുതെന്ന് ആരാധകരോട് ലിവര്‍പൂള്‍. കോവിഡ് മുന്‍കരുതലുകളൊന്നും പാലിക്കാതെ ലിവര്‍പൂള്‍ ആരാധകര്‍ തെരുവിലിറങ്ങിയത് വിവാദമായിരുന്നു. ഇതിനെതിരെ മെര്‍സിസെയ്ഡ് പൊലീസ് മേധാവിയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ये भी पà¥�ें- 30 വര്‍ഷത്തെ കാത്തിരിപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ലിവര്‍പൂള്‍ ആരാധകരുടെ ആഘോഷം

30 വര്‍ഷത്തിന് ശേഷമുള്ള ലിവര്‍പൂളിന്റെ ജയം ആഘോഷിക്കാനായി തെരുവിലിറങ്ങിയ ആരാധകര്‍ പല നാശനഷ്ടങ്ങളും വരുത്തിയതായും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പതിനഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് മെര്‍സിസെയ്ഡ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഇത്തരം പ്രവര്‍ത്തികള്‍ ലിവര്‍പൂള്‍ ക്ലബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മെര്‍സിസെയ്ഡ് പൊലീസ് മേധാവി ആന്‍ഡി കുക്ക് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കെ കുട്ടികള്‍ അടക്കമാണ് ലിവര്‍പൂള്‍ ആരാധകര്‍ ആന്‍ഫീല്‍ഡിന് പുറത്തും മറ്റു പലഭാഗങ്ങളിലുമായി ഒത്തുകൂടിയത്. ആരാധകരുടെ കൂട്ടം കൂടല്‍ രണ്ടാം ദിവസത്തിലും തുടര്‍ന്നതോടെ ഞായറാഴ്ച്ചവരെ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും മെര്‍സിസെയ്ഡ് പൊലീസ് അറിയിക്കുന്നു.

മെര്‍സിസെയ്ഡ് പൊലീസിനൊപ്പം ലിവര്‍പൂള്‍ ക്ലബ്, ലിവര്‍പൂള്‍ സിറ്റി കൗണ്‍സില്‍, ലിവര്‍പൂള്‍ ആരാധകരുടെ കൂട്ടായ്മകള്‍ എന്നിവര്‍കൂടി ചേര്‍ന്നാണ് ഈ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലിവര്‍പൂള്‍ ആരാധകരുടെ കൂട്ടം ചേരല്‍ മേഖലയില്‍ കോവിഡ് പകരാനുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും ഈ കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. കോവിഡ് ഭീതി ഒഴിയും വരെ ആഘോഷങ്ങള്‍ക്ക് കാത്തിരിക്കാനാകുമെന്ന് ഓര്‍മ്മിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

TAGS :

Next Story