Quantcast

ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി

തീര്‍ച്ചയായും ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്നും ക്ലോപും ലിവര്‍പൂള്‍ സംഘവും അത് അര്‍ഹിക്കുന്നുവെന്നുമാണ് ഗ്വാര്‍ഡിയോള പറഞ്ഞത്...

MediaOne Logo

  • Published:

    28 Jun 2020 10:12 AM GMT

ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി
X

പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച ലിവര്‍പൂളിന് അടുത്ത മത്സരത്തിനിറങ്ങുമ്പോള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ബഹുമാനിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. വ്യാഴാഴ്ച്ചയാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയും പുതിയ ചാമ്പ്യന്മാരായ ലിവര്‍പൂളും തമ്മിലുള്ള മത്സരം. 30 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ആന്‍ഫീല്‍ഡിലേക്ക് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ എത്തിക്കുന്നത്.

കോവിഡ് ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തിലായിരിക്കും കിരീടത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പിച്ചതോടെ ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചു.

ये भी पà¥�ें- ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

തീര്‍ച്ചയായും ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്നും ക്ലോപും സംഘവും അത് അര്‍ഹിക്കുന്നുവെന്നുമാണ് ഇതേക്കുറിച്ച് ഗ്വാര്‍ഡിയോള പറഞ്ഞത്. 2017-18 സീസണില്‍ 100 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണില്‍ 98 പോയിന്റായിരുന്നു സിറ്റിക്ക്. തൊട്ടുപിന്നില്‍ 97 പോയിന്റുമായി ലിവര്‍പൂളും ഉണ്ടായിരുന്നു. സിറ്റിയുടെ ഹാട്രിക് കിരീടമോഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ലിവര്‍പൂള്‍ ഇക്കുറി കിരീടം ഉറപ്പിച്ചിരിക്കുന്നത്.

ये भी पà¥�ें- ലിവര്‍പൂള്‍ തകര്‍ത്ത റെക്കോഡുകള്‍, തകര്‍ക്കാനുള്ള റെക്കോഡുകള്‍

2021ല്‍ തീരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പുതുക്കുമോ എന്ന ചോദ്യത്തിന് പെപിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'നിലവില്‍ സിറ്റിയില്‍ തൃപ്തനാണ്. അത്ര ഭാവിയിലേക്ക് ഇപ്പോഴള്‍ ചിന്തിക്കുന്നില്ല'. എഫ്.എ കപ്പും ചാമ്പ്യന്‍സ് ലീഗും അടക്കമുള്ള ബാക്കി ടൂര്‍ണ്ണമെന്റുകളിലാകും ഇനി സിറ്റിയുടെ ശ്രദ്ധയെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

TAGS :

Next Story