അധിക സമയത്തെ ഗോളില്‍ യുണൈറ്റഡ് എഫ്.എ കപ്പ് സെമിയില്‍
ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ആധികാരിക ജയം നേടിയ യുണൈറ്റഡ് ടീമില്‍ എട്ട് മാറ്റങ്ങളുമായാണ് സോള്‍ഷ്യര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇറക്കിയത്. മത്സരത്തിനിടെ ആറ് പകരക്കാരെ ഇറക്കുകയും ചെയ്തു...

എക്‌സ്ട്രാ ടൈമില്‍ ഹാരി മഗ്വെയറിന്റെ ഗോളില്‍ നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(2-1) എഫ്.എ കപ്പ് സെമി ഫൈനലില്‍. നിശ്ചിതസമയം തീരും മുമ്പേ നോര്‍വിച്ച് സിറ്റി പത്തുപേരിലേക്ക് ചുരുങ്ങിയിട്ടും യുണൈറ്റഡിന്‍റെ വിജയഗോള്‍ 118ാം മിനുറ്റിലാണ് വന്നത്. കഴിഞ്ഞ അഞ്ച് സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൂന്നാം എഫ്.എ കപ്പ് സെമിയാണിത്.
ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ആധികാരിക ജയം നേടിയ യുണൈറ്റഡ് ടീമില്‍ എട്ട് മാറ്റങ്ങളുമായാണ് സോള്‍ഷ്യര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇറക്കിയത്. മഗ്വെയര്‍, ലൂക്ക് ഷോ, ബര്‍ണോ ഫെര്‍ണ്ണാണ്ടസ് എന്നിവര്‍ക്ക് മാത്രമാണ് ആദ്യ ഇലവനില്‍ ഇടം നേടാനായത്. മത്സരത്തിനിടെ യുണൈറ്റഡ് ആറ് പകരക്കാരെ ഇറക്കുകയും ചെയ്തു. ഗ്രീന്‍വുഡും റാഷ്‌ഫോഡും 63ാം മിനുറ്റിലും പോഗ്ബ 78ാം മിനുറ്റിലും ആന്റണി മാര്‍ഷ്യല്‍ 96ാം മിനുറ്റിലുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലിറങ്ങിയത്.
അവസരം മുതലാക്കി ഇഗാലോ 51ാം മിനുറ്റില്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചതിന് 75ാം മിനുറ്റില്‍ ടോഡ് കാന്റ്‌വെല്ലിന്റെ ലോങ് റേഞ്ചറിലൂടെയായിരുന്നു നോര്‍വിച്ചിന്റെ മറുപടി. 88ാം മിനുറ്റില്‍ ടിം ക്ലോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഒരാളുടെ ആനുകൂല്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചു. എന്നിട്ടും മഗ്വെയറിലൂടെ ഗോളടിക്കാന്‍ യുണൈറ്റഡിന് 118ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബാറിന് കീഴില്‍ നോര്‍വിച്ച് സിറ്റി ഗോളി ടിം ക്രുള്‍ മികച്ച പ്രകടനമാണ് നടത്തിയത്.
Adjust Story Font
16

