റൊണാള്‍ഡോയെ വെല്ലുന്ന മറ്റൊരു പോര്‍ച്ചുഗീസ് സിക്‌സ്പാക് ഫുട്‌ബോളര്‍
കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് മസിലുണ്ടായിരുന്നവന്‍ എന്നാണ് നാനിയുടെ പോര്‍ച്ചുഗീസ് സഹതാരത്തിന്റെ കമന്റ്...

ലൂയിസ് കാര്‍ലോസ് അല്‍മെയ്ഡ ഡാ കുന്‍ഹ, എന്ന പേര് പറഞ്ഞാല്‍ അധികം പേര്‍ക്കൊന്നും അറിയില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും പോര്‍ചുഗലിന്റേയും കളി ആരാധകര്‍ക്ക് നാനി എന്ന വിംഗറുടെ പേര് ഒരിക്കലും മറക്കാനാവില്ല. ലോക്ഡൗണിന്റെ ഇടവേളക്കുശേഷം സിക്‌സ് പാക് ശരീരവുമായാണ് നാനി ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.
ഓള്‍ഡ് ട്രാഫോഡില്‍ നാട്ടുകാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അത്ര പെരുമയൊന്നും നാനിക്ക് അവകാശപ്പെടാനില്ല. എന്നാല്‍, ശരീരം നോക്കുന്ന കാര്യത്തില്‍ റൊണാള്‍ഡോക്കൊപ്പം നില്‍ക്കും നാനിയെന്നാണ് പലരും നാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് മസിലുണ്ടായിരുന്നവന്‍ എന്നാണ് നാനിയുടെ പോര്‍ച്ചുഗീസ് സഹതാരം യാനിക് ജാലോയുടെ കമന്റ്. അണ്ടര്‍ 21 മുതല്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ അംഗമായിരുന്നു നാനി എന്നതുകൂടിയുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടി 112 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള നാനി 24 ഗോളുകളും നേടിയിട്ടുണ്ട്.
2007 മുതല്‍ 2015 വരെയുള്ള കാലത്താണ് നാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിച്ചിട്ടുള്ളത്. 147 കളികളില്‍ യുണൈറ്റഡ് ജേഴ്‌സിയണിഞ്ഞ താരം 25 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ ഒര്‍ലാന്‍ഡോ സിറ്റിയുടെ താരമാണ് 33കാരനായ നാനി. കോവിഡ് മൂലം നിര്‍ത്തിവെച്ച അമേരിക്കയിലെ സോക്കര്‍ മത്സരങ്ങള്‍ ജൂലൈ എട്ട് മുതലാണ് പുനരാരംഭിക്കുക.
Adjust Story Font
16

