Quantcast

ബാഴ്‌സയിലെത്തുന്ന പാനിച്ച് റയല്‍ മാഡ്രിഡ് ആരാധകന്‍

ബാഴ്‌സക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്നും ആരോപണമുണ്ട്. ബാഴ്‌സക്ക് 23കാരനായ ആര്‍തറിനെ നഷ്ടമാകുമ്പോള്‍ പകരം ലഭിക്കുന്നത് 30കാരനെയാണ്

MediaOne Logo

  • Published:

    30 Jun 2020 12:24 PM GMT

ബാഴ്‌സയിലെത്തുന്ന പാനിച്ച് റയല്‍ മാഡ്രിഡ് ആരാധകന്‍
X

നിരവധി കാരണങ്ങളെക്കൊണ്ട് വിവാദമാണ് ബാഴ്‌സലോണയും യുവന്റസും തമ്മില്‍ നടക്കുന്ന കൈമാറ്റ കരാര്‍. ബാഴ്‌സലോണയിലെ ആര്‍തറിനേയും യുവന്റസിലെ പാനിച്ചിനേയുമാണ് ക്ലബുകള്‍ പരസ്പരം കൈമാറുന്നത്. ബാഴ്‌സലോണക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്ന ആരോപണങ്ങളുമുണ്ട്.

72 ദശലക്ഷം യൂറോ ആര്‍തറിനായി യുവന്റസ് നല്‍കുന്നുണ്ട്. തിരികെ പാനിച്ചിന് 60 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ ചിലവിടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന വരുമാനത്തില്‍ വന്‍ ഇടിവ് നേരിട്ടതോടെ കളിക്കാരുടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സലോണ കാര്യമായ ഇടപെടല്‍ നടത്തില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

പാനിച്ച്

മുപ്പതുകാരനായ പാനിച്ചിന് നാലു സീസണിലേക്കാണ് ബാഴ്‌സലോണ കരാറെഴുതിയിരിക്കുന്നത്. യുവന്റസിനായി 171 മത്സരങ്ങള്‍ കളിച്ച താരം ക്ലബിനായി 22 ഗോളുകളും നേടിയിട്ടുണ്ട്. പത്തു വര്‍ഷത്തോളം സീരി എയില്‍ കളിച്ച പാനിച്ചിന്റെ അനുഭവസമ്പത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മുപ്പതു കഴിഞ്ഞ ഏഴോളം താരങ്ങളുള്ള ബാഴ്‌സ നിരയിലേക്കാണ് മുപ്പതുകാരനായ പാനിച്ചിന്റെ വരവെന്നതാണ് പ്രധാന വിമര്‍ശം.

ബാഴ്‌സലോണയുടെ എതിര്‍പക്ഷത്തുള്ള റയല്‍ മാഡ്രിഡിനോടുള്ള ഇഷ്ടം നേരത്തെ പരസ്യമായി പറഞ്ഞയാളാണ് പാനിച്ച്. റോമക്കു വേണ്ടി കളിച്ചിരുന്ന കാലത്ത്(2011-16) Oslobodjenje എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പാനിച്ച് ഇക്കാര്യം പറഞ്ഞത്. ഏതാണ് ഇഷ്ടടീമെന്ന് ചോദിച്ചാല്‍ കുട്ടിക്കാലം മുതല്‍ റയല്‍ മാഡ്രിഡ് ആരാധകനാണെന്നാകും ഉത്തരം എന്നായിരുന്നു പാനിച്ച് അന്ന് പറഞ്ഞത്. പറയേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ പാനിച്ച് ഒരുപക്ഷേ ഏറ്റവും ആഗ്രഹിക്കുന്ന പരാമര്‍ശമാകും അത്.

ആര്‍തര്‍ മെലോ

ക്ലബ് വിടാന്‍ താത്പര്യമില്ലെന്ന് നേരത്തെ മാനേജ്‌മെന്റിനെ അറിയിച്ച താരമാണ് 23കാരനായ ആര്‍തര്‍ മെലോ. ബ്രസീലുകാരനായ ആര്‍തറിനെ ഗ്രീമിയോയില്‍ നിന്നാണ് ബാഴ്‌സലോണ 2018ല്‍ സ്വന്തമാക്കുന്നത്. സാവിക്കും ഇനിയേസ്റ്റക്കും ശേഷം ബാഴ്‌സലോണയുടെ മധ്യനിര ഭരിക്കുമെന്ന് കരുതപ്പെട്ടിരുന്ന യുവതാരത്തെയാണ് ബാഴ്‌സലോണ കൈവിട്ടിരിക്കുന്നത്.

TAGS :

Next Story