ഇറ്റലിയില്‍ യുവന്റസ് മാത്രം, റൊണോയും
തുടർച്ചയായി ഒമ്പതാം തവണയാണ് യുവന്റസ് ലീഗ് കിരീടം നേടുന്നത്

ഇറ്റലിയിലെ ചാമ്പ്യന്മാരായി വീണ്ടും യുവന്റസ്. തുടർച്ചയായി ഒമ്പതാം തവണയാണ് യുവന്റസ് ലീഗ് കിരീടം നേടുന്നത്. കഴിഞ്ഞ നാല് സീസണുകളിലും 90 പോയന്റ് കടത്തിയ യുവന്റസ് ഇപ്രാവശ്യം അതിന് സാധിച്ചില്ല. എന്നാലും ഇറ്റലിയിലെ ഏറ്റവും മികച്ച ടീം തങ്ങളാണെന്നു യുവന്റസ് വീണ്ടും തെളിയിച്ചു. സാംഡോറിയയുമായുള്ള മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് യുവന്റസ് ജയിച്ചത്.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ യുവന്റസിന് ഫ്രീ കിക്ക് കിട്ടുന്നു. പതിവുപോലെ ഹെഡ് ചെയ്യാൻ റോണോ ബോക്സിൽ തയ്യാറായിരുന്നു. എന്നാല്‍ പൊടുന്നനെ പ്രതിരോധത്തെ കബളിപ്പിച്ച് പിന്നിലേക്ക് ഓടിവന്ന റൊണോക്ക് യാനിക്കിന്‍റെ കിടിലൻ പാസ്, പ്രതിരോധം എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് പന്ത് വലകുലുക്കി, മനോഹരമായ ഗോൾ പിറന്നു. യുവന്റസ് ഒരു ഗോളിന് മുന്നിൽ.
രണ്ടാം പകുതിയിൽ ഫെഡറികോ ബെർണാഡ്‌ഷിലൂടെ യുവന്റസ് വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനം റൊണാൾഡോ പെനാൽറ്റി മിസ് ചെയ്‌തെങ്കിലും റോണോയുടെയും യുവൻറെസിന്റെയും മനോഹര രാത്രിയായിരുന്നു ഇന്ന്.
Adjust Story Font
16

