മെസി ബാഴ്‌സ വിടാനുള്ള പ്രധാന 10 കാരണങ്ങള്‍
ടീമിന്റെ ഭാവിയില്‍ മെസിക്ക് പ്രതീക്ഷയില്ല. പല സമയത്തും ടീമിന്റെ പ്രതീക്ഷാഭാരം മെസിയില്‍ മാത്രമായി ഒതുങ്ങുന്നു

മെസി ബാഴ്‌സലോണ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് മുതല്‍ ലോകം ഉറ്റുനോക്കുന്നത് സ്‌പെയിനിലേക്കാണ്. എന്ത് സംഭവിക്കും? ലോക ഇതിഹാസ താരത്തിന്റെ അവസാന വര്‍ഷങ്ങള്‍ എവിടെയായിരിക്കും തുടങ്ങിയ ഒരായിരം ചോദ്യങ്ങളോടെ കായിക പ്രേമികള്‍ മെസിയുടെയും ക്ലബിന്റെയും ഓരോ നീക്കങ്ങളും വീക്ഷിക്കുകയാണ്.
ഇത്രയും വര്‍ഷം ബാഴ്‌സയില്‍ മനോഹര കരിയര്‍ ഉണ്ടാക്കിയ മെസി ക്ലബ് വിടാന്‍ എന്തായിരിക്കും കാരണം? ക്ലബ് വിടാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണെന്നാണ് സ്പാനിഷ് പത്രം മാര്‍ക്ക പറയുന്നത്.
നിയമപരമായ കാരണങ്ങള്‍
സീസണ്‍ അവസാനിക്കാന്‍ വൈകിയതിനാല്‍ ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബിനെ അറിയിക്കാനുള്ള സമയപരിധിയായ ജൂണ്‍ 10 നീട്ടേണ്ടതുണ്ട്.
മെസിയുമായുള്ള കരാറില്‍ അവസാന വര്‍ഷത്തില്‍ 700 മില്യണ്‍ യൂറോ റിലീസ് നിബന്ധന ഇല്ല.
മാരിയോ ബെര്‍ത്തേമേയു പല ആവര്‍ത്തി മെസിക്ക് ആവശ്യമുള്ളപ്പോള്‍ ക്ലബ് വിടാമെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
കളിസംബന്ധമായ കാരണങ്ങള്‍
ബാഴ്‌സലോണയുടെ ഭാവി പ്രൊജക്റ്റ് മോഹിപ്പിക്കുന്നതല്ല. ടീമിന്റെ ഭാവിയില്‍ മെസിക്ക് പ്രതീക്ഷയില്ല. പല സമയത്തും ടീമിന്റെ പ്രതീക്ഷഭാരം മെസിയില്‍ മാത്രമായി ഒതുങ്ങുന്നു.
മുന്‍ പരിശീലകന്‍ ഏര്‍ണെസ്റ്റോ വാല്‍വര്‍ദേയെ അനവസരത്തില്‍ മോശമായി പുറത്താക്കിയത്.
ബാഴ്‌സലോണ ബോര്‍ഡുമായുള്ള മെസിയുടെ പ്രശ്‌നങ്ങള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ക്ലബ് സ്വീകരിച്ച നടപടികളില്‍ മെസിക്ക് അതൃപ്തിയുണ്ടായിരുന്നു. ഉദാ: സാമൂഹ്യമാധ്യമത്തിലെ ആക്ഷേപം, ഇ.ആര്‍.ടി.ഇയിലെ ബോര്‍ഡിന്റെ തീരുമാനം.
ക്ലബിലെ മറ്റു ആളുകളുമായുള്ള ബന്ധത്തിലെ വീഴ്ച്ചകള്‍ ഉദാ: വാല്‍വര്‍ദേയുടെ പുറത്താക്കലിന് പിന്നില്‍ ചില താരങ്ങളാണെന്ന എറിക് അബിദാലിന്റെ ആരോപണവും മെസിയുടെ മറുപടിയും.
ക്ലബ് മെസിയെ പരിഗണിക്കുന്നില്ല, പല വിഷയങ്ങളിലും മെസിയുടെ നിലപാട് ക്ലബ് കേള്‍ക്കുന്നില്ല. ഉദാ: അക്കാദമിയെ ഉപയോഗിക്കണം, ക്ലബിന്റെ പ്രശ്‌നങ്ങള്‍..
ബാഴ്‌സലോണയുടെ ഒരു യുഗം അവസാനിച്ചിരിക്കുന്നുവെന്ന് മെസി കരുതുന്നു. സീനിയര്‍ താരങ്ങള്‍ മാറി നില്‍ക്കേണ്ടതുണ്ടെന്ന ജെറാഡ് പിക്വയുടെ അഭിപ്രായത്തെ മെസിയും അനുകൂലിക്കുന്നു. പുതിയ താരങ്ങളെ ബാഴ്‌സക്ക് ആവശ്യമുണ്ട്.
ബാഴ്‌സലോണയുടെ സോഷ്യല്‍ മീഡിയ ആക്ഷേപങ്ങള്‍ മെസിയെയും കുടുംബത്തെയും ലക്ഷ്യംവെച്ചു. ഇതുപോലെയുള്ള ചിലതിന് നേതൃത്വം നല്‍കിയത് ക്ലബ് ആണെന്നത് മെസിയില്‍ കൂടുതല്‍ മാനസികാഘാതം സൃഷ്ടിച്ചു.
Adjust Story Font
16

