Quantcast

ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്...

മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി

MediaOne Logo

  • Published:

    20 Sep 2020 5:38 PM GMT

ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്...
X

പ്രീമിയര്‍ ലിഗിലെ സൂപ്പര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തകര്‍ത്തു. കളി മുഴുവന്‍ കൈ പിടിയിലൊതുക്കിയ ലിവര്‍പൂള്‍ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ ചെല്‍സിയുടെ പ്രതിരോധതാരം ക്രിസ്റ്റ്യന്‍സെനിന് റെഡ് കാര്‍ഡ് ലഭിച്ചതാണ് കളിയുടെ ഗതിമാറ്റിയത്. ബാക്കിയുള്ള 45 മിനിറ്റ് ലിവര്‍പൂള്‍ കളത്തില്‍ നിറഞ്ഞാടുകയായിരുന്നു.

മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി.

ലിവര്‍പൂള്‍ 17 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ കേവലം അഞ്ച് ഷോട്ടുകള്‍ മാത്രമാണ് ചെല്‍സിക്ക് അടിക്കാനായത്. 62 ശതമാനം ബോള്‍ പൊസിഷനും ലിവര്‍പൂളിന്റെ കയ്യിലായിരുന്നു.

മത്സരത്തിന്റെ 50ാം മിനിറ്റില്‍ സലാഹിന്റെ അപ്രതിക്ഷിത പാസ് സ്വീകരിച്ച ഫിര്‍മീനോ മാനേയുടെ തല കണക്കാക്കി നല്‍കിയ മനോഹര ക്രോസ് സുന്ദരമായി ഗോളാക്കി മാനേ ലിവര്‍പൂളിന് ലീഡ് നല്‍കി. തുടര്‍ന്നും കളം നിറഞ്ഞ് കളിച്ച ലിവര്‍പൂള്‍ ചെല്‍സിയുടെ ബോക്സിനകത്ത് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി ടീമിനെ പ്രതിരോധത്തിലാക്കി. 54ാം മിനിറ്റില്‍ അത് ലക്ഷ്യം കണ്ടു. മാനേയുടെ പൊടുന്നനെയുള്ള പ്രെഡിങ് ചെല്‍സി ഗോള്‍കീപ്പറെ പ്രതിരോധത്തിലാക്കുകയും ബോള്‍പിടിച്ചെടുത്ത മാനേ വളരെ അനായാസം വലകുലുക്കുകയായിരുന്നു.

75ാം മിനിറ്റില്‍ ചെല്‍സിക്കായി ജോര്‍ജീഞ്ഞോ എടുത്ത പെനാല്‍റ്റി അലിസണ്‍ അനായാസം തട്ടിയകറ്റിയതോടെ മത്സരം 2-0 ന് കലാശിച്ചു.

TAGS :

Next Story