പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ തകര്‍ത്ത് സിറ്റിയും കുതിപ്പ് തുടങ്ങി
മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഡിബ്രൂണയുടെ മനോഹര പാസ് സ്വീകരിച്ച സ്റ്റെര്‍ലിങ്..

പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും കുതിപ്പ് തുടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ഒരു മത്സരം കളിച്ച സിറ്റി നിലവില്‍ ഏഴാം സ്ഥാനത്താണ്.
മത്സരത്തിന്റെ 20ാം മിനിറ്റില്‍ ഡി ബ്രൂണെയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി താരം തന്നെ ഗോളാക്കി മാറ്റി സിറ്റിക്ക് ലീഡ് നല്‍കി. മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഡിബ്രൂണയുടെ മനോഹര പാസ് സ്വീകരിച്ച സ്റ്റെര്‍ലിങ് ഗോളിയെയും കബളിപ്പിച്ച് പന്ത് ഫില്‍ ഫോഡന് നല്‍കുന്നു, ഗോള്‍കീപ്പറില്ലാത്ത പോസ്റ്റിലേക്ക് അനായാസം ഫോഡന്‍ പന്ത് തട്ടിയിട്ട് സിറ്റിക്ക് രണ്ട് ഗോള്‍ ലീഡ് നല്‍കി.
മത്സരത്തിന്റെ 78ാം മിനിറ്റില്‍ റോള്‍ ജിമെനസിന്റെ മനോഹര ഹെഡ്ഡറിലൂടെ വോള്‍വ്‌സ് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 95ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ജീസുസും വലകുലുക്കി സിറ്റിക്ക് ആധികാരിക ജയം സമ്മാനിച്ചു.
Adjust Story Font
16

