കേരളത്തിലെ അർജന്റീന ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് താപിയ
അര്‍ജന്‍റീന ഫാന്‍സ് കേരള ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ട ഫോട്ടോ ആശംസക്കാണ് റിപ്ലേയിലൂടെ എ.എഫ്.എ പ്രസിഡന്‍റ് നന്ദി അറിയിച്ചത്.

അർജന്റീന ഫാൻസ് കേരളയുടെ പിറന്നാള്‍ ആശംസക്ക് മറുപടി നല്‍കി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ചിക്കി താപിയ. അര്‍ജന്‍റീന ഫാന്‍സ് കേരള ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ട ഫോട്ടോ ആശംസക്കാണ് റിപ്ലേയിലൂടെ എ.എഫ്.എ പ്രസിഡന്‍റ് നന്ദി അറിയിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നായിരുന്നു എ.എഫ്.എ പ്രസിഡന്‍റ് ചിക്കി താപിയയുടെ പിറന്നാള്‍. അന്നേ ദിവസം അർജന്റീന ഫാൻസ് കേരള പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയാണ് 'താങ്ക്യൂ' എന്ന് ചിക്കി താപിയ മറുപടി നല്‍കിയത്. 2017 മാര്‍ച്ച് 29 മുതല്‍ താപിയ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. 2021 വരെയാണ് താപിയയുടെ കാലാവധി.
അർജന്റീന ഫാൻസ് കേരളയുടെ പോസ്റ്റിനു reply നൽകി AFA പ്രസിഡന്റ് Tapia 😍🇦🇷 —————————— Argentina football Association...
Posted by Argentina Fans Kerala on Tuesday, September 22, 2020
Next Story
Adjust Story Font
16

