ഫുട്ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് കളിച്ചാല്‍... ഡെലെ അലിയുടെ കിടിലന്‍ ക്യാച്ച് വൈറലാകുന്നു
സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്‍ല്‍, ഹാരി കെയ്ന്‍ എന്നിവരൊക്കെ ക്രിക്കറ്റ് കളിക്കാനുണ്ടായിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടാകും. പക്ഷേ ഫുട്ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് അത്ര പരിചിതമല്ല. എന്നാലിപ്പോള്‍ ടോട്ടന്‍ ഹാം താരങ്ങളുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടോട്ടന്‍ ഹാമിന്‍റെ മധ്യനിര താരം ഡെലെ അലിയുടെ കിടിലന്‍ ക്യാച്ചാണ് സംഭവം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലുള്ള ടോട്ടന്‍ ഹാം താരങ്ങള്‍ ഇടവേളയില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങി. ജിമ്മിലായിരുന്നു കളി. സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്‍ല്‍, ഹാരി കെയ്ന്‍ എന്നിവരൊക്കെ ക്രിക്കറ്റ് കളിക്കാനുണ്ടായിരുന്നു. കളിക്കിടെ മിന്നല്‍ വേഗത്തില്‍ കാല്‍ച്ചുവട്ടിലേക്ക് എത്തിയ പന്ത് ഡെലെ അലി ബാക്ക്ഹീല്‍ കൊണ്ട് തട്ടി ഉയര്‍ത്തി ക്യാച്ച് എടുക്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. ഐ.സി.സി അടക്കം ഡെലെ അലിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 20 പോയിന്‍റോടെ ടോട്ടന്‍ ഹാം ഒന്നാം സ്ഥാനത്താണ്.
Adjust Story Font
16

