ചെന്നെെയെ വീഴ്ത്തി ബംഗളൂരു
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തി.

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരുവിന്‍റെ ജയം. 56 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ചെന്നെെക്കെതിരായ ഗോള്‍ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തി.
പകരക്കാരനായി ഇറങ്ങിയ എഡ‍്‍വിൻ വാൻസ്പോളിന്റെ ടാക്കിളിങ്ങിൽ ബംഗളൂരുവിന്‍റെ ബ്രസീലിയന്‍ താരം ക്ലീറ്റോൻ സിൽവ ബോക്സിനകത്ത് അടിതെറ്റിയപ്പോൾ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു ഛേത്രി.
ഒരു ജയവും സമനിലയും ആക്കൌണ്ടിലുള്ള ചെന്നെെയുടെ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണെെറ്റഡ് ഈസ്റ്റ് ബംഗാളിനെ നേരിടും.
Next Story
Adjust Story Font
16

