Quantcast

2014ല്‍ അര്‍ജന്‍റീനയെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച കോച്ച് അലെജാൻഡ്രോ സെബല്ല അന്തരിച്ചു

താങ്കളുമായി ഒരുപാട് സമയം പങ്കിടാന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്ന് സൂപ്പര്‍ താരം ലയണല്‍ മെസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

MediaOne Logo

  • Published:

    9 Dec 2020 10:43 AM IST

2014ല്‍ അര്‍ജന്‍റീനയെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച കോച്ച് അലെജാൻഡ്രോ സെബല്ല അന്തരിച്ചു
X

2014 ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ ഫൈനലിലെത്തിച്ച കോച്ച് അലെജാൻഡ്രോ സെബല്ല അന്തരിച്ചു. ക്യാന്‍സറിനോടും ഹൃദയസംബന്ധമായ അസുഖങ്ങളോടും ഏറെ നാളായി പോരാടിക്കൊണ്ടിരിക്കുകയായിരുന്നു 66കാരനായ സെബല്ല. 1980കളില്‍ അര്‍ജന്‍റീനക്കായി ഒരുമിച്ച് കളിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിന് രണ്ടാഴ്ച കഴിഞ്ഞ് സെബല്ലയും മരണവും സംഭവിച്ചിരിക്കുന്നു.

ദ്വിതീയ ഡൈലേറ്റഡ് കാർഡിയോമിയോപ്പതി, ദീർഘകാല കാർഡിയോടോക്സിസിറ്റി എന്നിവയുടെ ഫലമായാണ് അദ്ദേഹത്തിന്‍റെ മരണമെന്ന് രണ്ടാഴ്ചയായി അദ്ദേഹത്തെ പരിചരിക്കുന്ന ആശുപത്രി പറഞ്ഞു. സെബല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പ്രമുഖര്‍ രംഗത്ത് വന്നു.

താങ്കളുമായി ഒരുപാട് സമയം പങ്കിടാന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്ന് സൂപ്പര്‍ താരം ലയണല്‍ മെസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സെബല്ല നേരത്തെ കളിച്ചിരുന്ന ഇംഗ്ലീഷ് ക്ലബുകളായ ഷെഫീല്‍ഡ് യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ് എന്നീ ടീമുകള്‍ മുന്‍ താരത്തിന്‍റെ വിയോഗത്തില്‍ അപലപിച്ചു.

TAGS :

Next Story