Quantcast

മത്സരത്തിനിടെ വംശീയാധിക്ഷേപം; പ്രതിഷേധത്തെത്തുടര്‍ന്ന് പി.എസ്.ജി - ബസക്സ‍ഹിർ മത്സരം മാറ്റിവെച്ചു

ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു

MediaOne Logo

  • Published:

    9 Dec 2020 8:46 AM IST

മത്സരത്തിനിടെ വംശീയാധിക്ഷേപം; പ്രതിഷേധത്തെത്തുടര്‍ന്ന് പി.എസ്.ജി - ബസക്സ‍ഹിർ മത്സരം മാറ്റിവെച്ചു
X

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി - ഇസ്താംബൂൾ ബസക്സ‍ഹിർ മത്സരത്തിനിടെ വംശീയാധിക്ഷേപം. ഇരുടീമുകളുടേയും താരങ്ങൾ പ്രതിഷേധിച്ച് ഗ്രൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് മത്സരം മാറ്റിവെച്ചു. കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പിയറെ വെബോവിനെതിരെയായിരുന്നു നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണമുയര്‍ന്നത്.

മത്സരത്തിലെ നാലാം മാച്ച് ഒഫീഷ്യൽ ഇസ്താംബൂൾ ബസക്സഹീർ സഹപരിശീലകനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാത്രി പതിനൊന്നരക്ക് മത്സരം റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ജർമൻ ടീം ആർബി ലെയ്‍പ്‍സിക്കിനോട് തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ തോൽവി. ആംഗലീനോ, അമദു ഹയ്ദാറ,ജ സ്റ്റിൻ ക്ലൂവെർട്ട് എന്നിവരാണ് ലെയിപ്‍സിക്കിനായി ഗോൾ നേടിയത്.

TAGS :

Next Story