മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ

കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി - ബസക്സ‍ഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു

MediaOne Logo

  • Updated:

    2020-12-10 13:17:47.0

Published:

10 Dec 2020 1:17 PM GMT

മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ
X

ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെയ്ലിയര്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയില്‍ നിന്നും എംബാപ്പെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി - ബസക്സ‍ഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു.

മെസിയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആണ് എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ 20ാം ഗോള്‍ സ്വന്തമാക്കിയത്. 5-1ന് ജയിച്ച മത്സരത്തില്‍ നെയ്മര്‍ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇനി മെസിയും റൊണാള്‍ഡോയും മാത്രമാണ് ഹാട്രിക്കില്‍ നെയ്മറിന് മുന്നിലുള്ളത്.

പി.എസ്.ജി - ഇസ്താംബൂൾ ബസക്സ‍ഹിർ മത്സരം വംശീയാധിക്ഷേപത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ബസക്സ‍ഹിർ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പിയറെ വെബോവിനെതിരെ നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ബസക്സഹിര്‍ കളിക്കാര്‍ മൈതാനത്ത് നിന്നും ഇറങ്ങിപോവുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും സമ്മതത്തോടെ ഇന്നലെ വീണ്ടും കളി പുനരാരംഭിക്കുകയായിരുന്നു.

TAGS :

Next Story