'മികച്ച ടീം ജയിച്ചു': മൗറീഞ്ഞോയെ തിരിച്ചടിച്ച് ലിവര്‍പൂള്‍ താരം
മൗറീഞ്ഞോ തമാശ പറയുകയായിരുന്നുവെന്നാണ് കരുതിയതെന്ന് ക്ലോപ്പ്

റോബർട്ടോ ഫിർമിനോയുടെ 90ാം മിനിറ്റിലെ ഹെഡറിലൂടെ മിന്നും ഫോമില്‍ തുടരുന്ന ടോട്ടനത്തെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. നിലവിലെ ചാമ്പ്യന്മാർ വിലപ്പെട്ട മൂന്ന് പോയിന്‍റുകളും സ്വന്തമാക്കി. ആദ്യ പകുതിയിൽ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിനായി സ്കോര്‍ ബോര്‍ഡ് തുറന്നത്. തുടര്‍ന്ന് സൺ ഹ്യൂങ്-മിൻ ടോട്ടനത്തെ സമനിലയിലെത്തിച്ചിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലിവര്‍പൂള്‍ ജയിച്ച് കയറുകയായിരുന്നു.
Best team won 😊 pic.twitter.com/5GTGhquOcj
— Trent Alexander-Arnold (@TrentAA) December 16, 2020
എന്നാല്‍ മത്സരശേഷം ടോട്ടനം മാനേജര്‍ മൗറീഞ്ഞോ തങ്ങളാണ് മികച്ച ടീമെന്ന് അവകാശവുമായി രംഗത്ത് വന്നിരുന്നു. ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പിനോട് താന്‍ 'മികച്ച ടീം തോറ്റു' എന്ന് പറഞ്ഞുവെന്ന് മൗറീഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മൗറീഞ്ഞോ തമാശ പറഞ്ഞതാണ് എന്നാണ് കരുതിയതെന്ന് ക്ലോപ്പ് പ്രതികരിച്ചു.
മൗറീഞ്ഞോക്ക് മറുപടിയുമായി ലിവര്‍പൂള്‍ താരം അലക്സാണ്ടര്‍ അര്‍ണോള്‍ഡാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വിജയം ആഘോഷിക്കുന്ന ലിവര്‍പൂള്‍ ടീമിന്‍റെ ചിത്രം പങ്കുവെച്ച് 'മികച്ച ടീം ജയിച്ചു' എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

