Quantcast

ഇരുട്ടടിയുടെ 11-ാം ദിവസം; ഇന്ധനവില ഇന്നും കൂട്ടി

പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.

MediaOne Logo

  • Published:

    18 Feb 2021 6:23 AM IST

ഇരുട്ടടിയുടെ 11-ാം ദിവസം; ഇന്ധനവില ഇന്നും കൂട്ടി
X

തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.

ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഓപെക് എണ്ണ ഉത്പാദനം കുറച്ചിരിക്കുകയാണ്.

TAGS :

Next Story