ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി
റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് സമിതി

ടൈറ്റാനിയം കമ്പനിയിലെ ഫർണസ് ഓയിൽ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എം.എം.എല്‍ എം.ഡി. എസ്.ചന്ദ്രബോസ്, മലബാർ സിമന്റ്സ് എംഡി എം.മുഹമ്മദാലി എന്നിവരാണ് സമിതിയിൽ. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് സമിതി.
സംഭവത്തിൽ മലനീകരണ നിയന്ത്രണ ബോർഡ് അന്വേഷണം നടത്തുമെന്ന് നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചിരുന്നു. ഓയിൽ ചോർന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Next Story
Adjust Story Font
16

